
കൊല്ലം: കൊല്ലം കാവനാട് സ്വകാര്യ സ്ഥാപനത്തിൽ തീപിടിത്തം. പെയിന്റുകളും പിവിസി പൈപ്പുകളും ഇലക്ട്രിക് ഉപകരണങ്ങളും വിൽക്കുന്ന കടയ്ക്കാണ് തീപിടിച്ചത്. രാവിലെ പത്തുമണിയോടെയായിരുന്നു തീപിടിത്തമുണ്ടായത്. കട ഏതാണ്ട് പൂർണമായി കത്തിനശിച്ചു. സമീപത്തെ മറ്റു കടകളിലേക്ക് തീ പിടിച്ചിട്ടില്ല. അഗ്നിശമന സേന നടത്തിയ സമയോചിത ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്.
അഞ്ചു യൂണിറ്റ് ഫയർഫോഴ്സ് ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. വിശദമായ പരിശോധനയ്ക്ക് ശേഷമേ തീപിടിത്തത്തിന്റെ കാരണം വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു.
Be the first to comment