
കോട്ടയം: കെ എം മാണിയുടെ പേര് തെറ്റായി രേഖപ്പെടുത്തി പാലാ നഗരസഭയുടെ സൂചനാബോർഡ്. പാലാ ഈരാറ്റുപേട്ട റോഡിൽ സ്ഥാപിച്ച ഗവൺമെന്റ് ജനറൽ ആശുപത്രിയുടെ ബോർഡിലാണ് പേര് തെറ്റായി രേഖപ്പെടുത്തിയത്.
കെ എം മാണി എന്നതിനു പകരം ‘ക എം മാണി ‘ എന്നാണ് ബോർഡിൽ എഴുതിയിരിക്കുന്നത്. ബോർഡിൽ അക്ഷരത്തെറ്റും കടന്ന് കൂടിയിട്ടുണ്ട്. ബോർഡിലെ പിശക് പരിശോധിക്കുമെന്ന് പാലാ നഗരസഭാ ഭരണ സമിതി വ്യക്തമാക്കി. കരാറുകാരന്റെ പിഴവാണെന്നാണ് നഗരസഭ വ്യക്തമാക്കുന്നത്.
Be the first to comment