ആശാ വർക്കർമാർക്കും അങ്കണവാടി ജീവനക്കാർക്കും ഇനി ആയുഷ്മാൻ ഭാരത് പദ്ധതിയുടെ പരിരക്ഷയും

ന്യൂഡൽഹി: ആശാ വർക്കർമാരെയും അങ്കണവാടി ജീവനക്കാരെയും ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് കേന്ദ്ര സർക്കാരിന്റെ ഇടക്കാല ബജറ്റിൽ പ്രഖ്യാപനം. കേരളത്തിലെ 89,000 വരുന്ന ആശാ വർക്കർമാർക്കും അങ്കണവാടി ജീവനക്കാർക്കും പദ്ധതി പ്രയോജനകരമാകും.

10 വർഷത്തിനു മുകളിൽ സേവന കാലാവധിയുള്ള അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും വേതനം ആയിരം രൂപ സംസ്ഥാനം വർധിപ്പിച്ചതായി അടുത്തിടെ ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചിരുന്നു. പിന്നാലെയാണ് ഇവരെ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് കേന്ദ സർക്കാർ പ്രഖ്യാപിച്ചത്. 

വരുമാനം കുറഞ്ഞവർക്കായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ചതാണ് ആയുഷ്മാൻ ഭാരത് – പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (പിഎംജെഎവൈ) ആരോഗ്യ ഇൻഷുറൻസ് പദ്ധതി. ഒരു
കുടുംബത്തിന് പ്രതിവർഷം 5 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ ലഭിക്കും. നിലവിലുള്ള രോഗങ്ങൾക്കും കവറേജ് കിട്ടും. പദ്ധതിയിൽ ഉൾപ്പെടുന്ന ആശുപത്രികൾ ഏതൊക്കെയെന്ന് അറിയാനും പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാനും Ayushman Bharat (PM- JAY) എന്ന ആപ്ലിക്കേഷനിലൂടെ സാധിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*