അതിരമ്പുഴ: കുടുംബശ്രീ സി.ഡി.എസി.ൽ കാർഷിക മേഖലയെ പുഷ്ടിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന മിഷൻ ‘നേച്ചർസ് ഫ്രഷ്’ എന്ന പേരിൽ അതിരമ്പുഴ പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ വെജിറ്റബിൾ കിയോസ്ക് രൂപീകരിച്ചു. കുടുംബശ്രീ അംഗങ്ങൾ ഉല്പാദിപ്പിക്കുന്ന വിഷരഹിത പച്ചക്കറികളും, മറ്റ് സംരംഭ യൂണിറ്റുകളുടെ ഉൽപ്പന്നങ്ങളും മിതമായ നിരക്കിൽ കിയോസ്കിൽ നിന്നും ലഭ്യമാണ്.
കുടുംബശ്രീ അംഗങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുക, നല്ല ഉൽപ്പന്നങ്ങൾ പൊതുജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ വെജിറ്റബിൾ കിയോസ്കിന്റെ ഉദ്ഘാടനം അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷിമി മാത്യു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫസീന സുധീർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയിംസ് ജോസഫ്, മെമ്പർമാരായ ഷാജി ജോസഫ്, ബിജു വലിയമല, ബേബിനാസ് അജാസ്, ഐസി സാജൻ എന്നിവർ പങ്കെടുത്തു.
സിഡിഎസ് ചെയർപേഴ്സൺ ഷെബീന നിസാർ സ്വാഗതം പറഞ്ഞു. ജില്ലാ മിഷൻ ഡി പി എം അനൂപ് മുഖ്യ പ്രഭാഷണം നടത്തി. ഡി പി എം ജോബി ജോൺ, ബ്ലോക്ക് കോഡിനേറ്റർ ജോമേഷ്, വൈസ് ചെയർപേഴ്സൺ ബീനാ സണ്ണി, മെമ്പർ സെക്രട്ടറി രമ്യാ സൈമൺ, സിഡിഎസ് അംഗങ്ങളായ മേഴ്‌സി ദേവസ്യ, ലതാ രാജൻ, ഗീതാ സാബു, സൗമ്യ സുമേഷ്, കമ്മ്യൂണിറ്റി കൗൺസിലർ പുഷ്പ വിജയകുമാർ, അഗ്രി സി ആർ പി ഷൈനി റെജി, കുടുംബശ്രീ അംഗങ്ങൾ, SVEP MEC മെമ്പർമാരായ ഷേബ, അജിൽ, എന്നിവർ പങ്കെടുത്തു.
അതിരമ്പുഴ പഞ്ചായത്ത് ഓഫീസിനോട് ചേർന്നാണ് കിയോസ്ക് പ്രവർത്തനമാരംഭിച്ചിരിക്കുന്നത്.
Be the first to comment