ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പുരുഷനായി മാറി; ട്രാന്‍സ് പുരുഷന് കുഞ്ഞ് പിറന്നു

കൊച്ചി: ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പുരുഷനായി മാറിയ ട്രാൻസ്ജെൻഡർ വ്യക്തിക്ക് സ്വന്തം രക്തത്തിൽ കുഞ്ഞ് പിറന്നു. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം വിവാഹിതനായ കോഴിക്കോട് സ്വദേശിക്കും പങ്കാളിക്കുമാണ് ആൺകുട്ടി ജനിച്ചത്.

കൊച്ചി റിനൈ മെഡിസിറ്റി അനെക്സിലെ സമഗ്ര വന്ധ്യതാവിഭാഗത്തിലെ ചികിത്സയിലൂടെയാണ് കോഴിക്കോട് സ്വദേശിയായ ട്രാൻസ് പുരുഷൻ അച്ഛനായത്. ലിംഗമാറ്റത്തിന് വിധേയനാകുന്നതിനുമുമ്പ് കൊച്ചി റിനൈ മെഡിസിറ്റി ആശുപത്രിയിലെത്തി 2021ൽ അണ്ഡം മറ്റൊരാളുടെ ബീജവുമായി സംയോജിപ്പിച്ച് ഭ്രൂണമാക്കി ശീതീകരിച്ചുവച്ചിരുന്നു. അണ്ഡം ഐവിഎഫ് ചികിത്സയ്ക്കുസമാനമായ രീതിയിൽ പുറത്തെടുത്ത് ബീജ സങ്കലനം നടത്തി ഭ്രൂണമായി ശീതീകരിച്ച് വയ്ക്കുകയാണ് ചെയ്തത്. ലിംഗമാറ്റത്തിനുള്ള ഹോർമോൺ ചികിത്സകൾക്കും ശസ്ത്രക്രിയകൾക്കുംശേഷം നിയമപ്രകാരം വിവാഹം ചെയ്ത പങ്കാളിയുടെ ഗർഭപാത്രത്തിൽ ഭ്രൂണം നിക്ഷേപിച്ചു.

ഇത്തരത്തിൽ കൃത്രിമ ഗർഭധാരണത്തിലൂടെ ട്രാൻസ് പുരുഷന് സ്വന്തം രക്തത്തിൽ കുഞ്ഞ് പിറക്കുന്നത് രാജ്യത്ത് ആദ്യമാണെന്ന് റിനൈ മെഡിസിറ്റി സെന്റർ ഫോർ റീ പ്രൊഡക്ടീവ് ഹെൽത്തിലെ ഫെർട്ടിലിറ്റി സ്പെഷ്യലിസ്റ്റ് ഡോ.ജിഷ വർഗീസ് അവകാശപ്പെട്ടു. സങ്കീർണമായ ചികിത്സാരീതിയാണിത്. ഭ്രൂണനിക്ഷേപം ആദ്യതവണ തന്നെ വിജയമായി. 2.8 കിലോയുള്ള ആരോഗവാനായ ആൺകുഞ്ഞാണ് പിറന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*