കോഴിക്കോട്: കേരള പദയാത്രയോട് അനുബന്ധിച്ച് ബിജെപി പുറത്തിറക്കിയ പോസ്റ്ററില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മാപ്പ് പറയണമെന്ന് പട്ടിക ജാതി ക്ഷേമ സമിതി കേന്ദ്ര കമ്മിറ്റി അംഗം അഡ്വ. ഭരദ്വാജ് ഒ എം. ജാതി പരാമര്‍ശം ഉള്ള നോട്ടീസ് അച്ചടിച്ച് വിതരണം ചെയ്തതിലൂടെ ജാതി അധിക്ഷേപം നടത്തുകയാണ് ചെയ്തത്. ബിജെപി പിന്തുടരുന്ന സവര്‍ണ്ണ മനോഭാവത്തിന്റെ തുടര്‍ച്ചയാണ് നോട്ടീസ് വിതരണമെന്നും പി കെ എസ് വിമര്‍ശിച്ചു.
ദളിതരെ മാറ്റി നിര്‍ത്തണമെന്ന സന്ദേശമാണ് ബിജെപി നല്‍കുന്നത്. തികഞ്ഞ ജാതി അവഹേളനമാണ് നടത്തിയത്. സവര്‍ണ ജാതി ബോധത്തിന്റെ തുടര്‍ച്ചയാണ് കണ്ടത്. ജാതീയമായി അധിക്ഷേപിക്കുന്ന രീതി ബിജെപി തുടരുന്നു. രാജ്യത്താകമാനം സ്വീകരിക്കുന്ന നിലപാടുകളുടെ തുടര്‍ച്ചയാണിതെന്നും അഡ്വ. ഭരദ്വാജ് പറഞ്ഞു.
കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ ഭാഗമായി കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയുടെ പോസ്റ്ററാണ് വിവാദമായത്. എസ് സി, എസ് ടി നേതാക്കളോടൊന്നിച്ച് ഉച്ചഭക്ഷണം എന്ന് കാര്യപരിപാടിയുടെ ഭാഗമായി പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയതിനെതിരെ സോഷ്യല്‍ മീഡയയില്‍ വിമര്‍ശനം കനക്കുകയാണ്. എസ് സി , എസ് ടി നേതാക്കളോടൊപ്പം ഉച്ചഭക്ഷണം കഴിക്കുന്നുവെന്ന് പോസ്റ്ററില്‍ പ്രത്യേകം എഴുതിയത് ജാതിബോധത്തിന്റെ ഭാഗമായ ചിന്തയാണെന്ന നിലയിലാണ് വിമര്‍ശനം.
Be the first to comment