എം ജി സർവ്വകലാശാല “എൻ എസ് എസ് സംഗമം 2024 ” മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു

അതിരമ്പുഴ: മഹാത്മാ ഗാന്ധി സർവ്വകലാശാല നാഷണൽ സർവ്വീസ് സ്കീമിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച എൻ എസ് എസ് സംഗമം സഹകരണ, തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. സർവ്വകലാശാല അസംബ്ലി ഹാളിൽ നടന്ന സമ്മേളനത്തിൽ വൈസ് ചാൻസലർ പ്രൊഫ. ഡോ. സി റ്റി അരവിന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു.

2022-23 വർഷത്തെ സർവ്വകലാശാലാതല അവാർഡ് വിതരണവും “സ്നേഹവീട്’ പദ്ധതിയിൽ പൂർത്തീകരിച്ച ഭവനങ്ങളുടെ താക്കോൽ ദാനവും ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവ്വഹിച്ചു. സിൻഡിക്കേറ്റ് മെമ്പർ അഡ്വ. റജി സഖറിയ മുഖ്യ പ്രഭാഷണം നടത്തി. എൻ എസ് എസ് പ്രോഗ്രാം കോഓർഡിനേറ്റർ ഡോ. ഇ എൻ ശിവദാസൻ റിപ്പോർട്ട് അവതരിപ്പിച്ചു.

എംജി സർവ്വകലാശാല രജിസ്ട്രാർ പ്രൊഫ. ഡോ.കെ ജയചന്ദ്രൻ, സ്റ്റേറ്റ് എൻ എസ് എസ് ഓഫീസർ ഡോ. ആർ എൻ അൻസർ, എൻ എസ് എസ് റീജിയണൽ ഡയറക്‌ടർ പി എൻ സന്തോഷ്, സിൻഡിക്കേറ്റ് അംഗങ്ങളായ പ്രൊഫ. പി. ഹരികൃഷ്‌ണൻ, ഡോ. എ ജോസ്, ഡോ.ബിജു തോമസ്,ഡോ. ഷാജിലാ ബീവി, ഡോ. ബാബു മൈക്കിൾ, കോളേജിയേറ്റ് എഡ്യൂകേഷൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ആർ പ്രഗാഷ്, എൻ എസ് എസ് കോട്ടയം ജില്ലാ കോർഡിനേറ്റർ ഡോ. അജീഷ് കെ ആർ തുടങ്ങിയവർ പ്രസംഗിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*