അതിരമ്പുഴ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വയോജനകൾക്കും ഭിന്നശേഷികാർക്കുമുള്ള സഹായ ഉപകരണങ്ങൾ വിതരണം നടത്തി

അതിരമ്പുഴ: അതിരമ്പുഴ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വയോജനകൾക്കുള്ള കട്ടിൽ വിതരണവും, ഭിന്നശേഷികാർക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണവും നടന്നു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജോസ് അമ്പലക്കുളം ഉദ്ഘാടനം നിർവഹിച്ചു.

വൈസ് പ്രസിഡന്റ്‌ ഷിമി സജി, സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻമാരായ ഹരിപ്രകാശ് കെ, ഫസിന സുധീർ, ജെയിംസ് തോമസ് ഗ്രാമപഞ്ചായത്തംഗങ്ങളായ ഷാജി ജോസഫ്, ബിജു വലിയമല, അമൂത റോയ്, സിനി ജോർജ്, അമ്പിളി പ്രദീപ്, ഐസിഡിഎസ് സൂപ്പർ വൈസർ അഞ്ചു, പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് രമ്യ സൈമൺ തുടങ്ങിയവർ പങ്കെടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*