‘ഒരു ഭാരത സർക്കാർ ഉത്പന്നം’ ട്രെയിലര്‍ പുറത്തിറങ്ങി

കൊച്ചി: ലാൽ ജോസ് ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ സുബീഷ് സുധി നായകനാകുന്ന ഒരു ഭാരത സർക്കാർ ഉത്പന്നം എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറക്കി.  ചിത്രം ടി വി രഞ്ജിത്ത് ആണ് സംവിധാനം ചെയ്യുന്നത്.  ഭവാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ രഞ്ജിത് ജഗന്നാഥൻ, ടി വി കൃഷ്ണൻ തുരുത്തി, രഘുനാഥൻ കെ സി എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.  ചിത്രം അടുത്തമാസം തീയറ്ററുകളില്‍ എത്തും. 

സോഷ്യോ പൊളിറ്റിക്കൽ സറ്റയർ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് ഇത്.  തിരക്കഥ ഒരുക്കിയിരിക്കുന്നത് നിസാം റാവുത്തർ ആണ്.  മിന്നൽ മുരളിയിലൂടെ ശ്രദ്ധേയയായ ഷെല്ലിയാണ് നായിക.  അജു വർഗീസ്, ഗൗരി ജി കിഷൻ, ദർശന എസ് നായർ, ജാഫര്‍ ഇടുക്കി, വിനീത് വാസുദേവൻ, ലാൽ ജോസ്, ഗോകുലൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

അൻസാർ ഷാ ആണ് ഛായാഗ്രഹണം, രഘുനാഥ്‌ വർമ്മ ക്രിയേറ്റീവ് ഡയറക്ടർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നാഗരാജ്, എഡിറ്റർ  ജിതിൻ ടി കെ, സംഗീതം അജ്മൽ ഹസ്ബുള്ള, മേക്കപ്പ് റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം സമീറ സനീഷ്, ആർട്ട് ഷാജി മുകുന്ദ്

ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ, നിതിൻ എം എസ്, പ്രൊഡക്ഷൻ കണ്ട്രോളർ ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ രാമഭദ്രൻ ബി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിനോദ് വേണുഗോപാൽ, സ്റ്റിൽസ് അജി മസ്‌കറ്റ്, ഡിസൈൻ യെല്ലൊ ടൂത്ത്. പി ആർ&  മാർക്കറ്റിംഗ് കണ്ടന്റ് ഫാക്ടറി. 

Be the first to comment

Leave a Reply

Your email address will not be published.


*