ബുള്ളറ്റില്‍ സൂത്രപ്പണി ചെയ്യുന്നവര്‍ക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹനവകുപ്പ്

കോട്ടയം: ബുള്ളറ്റിന്റെ ശബ്ദം കൂട്ടാന്‍ പുകക്കുഴലില്‍ സൂത്രപ്പണി ചെയ്യുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കി മോട്ടോര്‍ വാഹനവകുപ്പ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടത്തിയ പരിശോധനയില്‍ ഒട്ടേറെ പേരാണ് വാഹനവകുപ്പിന്റെ വലയില്‍ വീണത്. 7000 രൂപ പിഴ ചുമത്തിയ ശേഷം ഒരാഴ്ചയ്ക്കുള്ളില്‍ സൈലൻസറുകൾ മാറ്റി ആര്‍ടി ഓഫീസില്‍ വാഹനവുമായി ഹാജരാകാനും വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ നിര്‍ദേശം നല്‍കി.

മോട്ടോര്‍ വാഹനനിയമത്തിന്റെയും ഹൈക്കോടതി ഉത്തരവിന്റെയും അടിസ്ഥാനത്തില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനും വ്യവസ്ഥയുണ്ട്. മലിനീകരണ നിയന്ത്രണം സംബന്ധിച്ച് ഭാരത് സ്റ്റേജ്-4 ചട്ടങ്ങളുടെ ലംഘനമാണ് പുകക്കുഴലിലെ മിക്ക കൂട്ടിച്ചേര്‍ക്കലുകളും.

ശബ്ദം കൂട്ടാനായി പുകക്കുഴലിലെ കാറ്റലിറ്റിക് കണ്‍വെര്‍ട്ടര്‍ അഴിച്ചുമാറ്റുന്നത് ഗുരുതരമായ മലിനീകരണമാണുണ്ടാക്കുക. സാധാരണഗതിയില്‍ 92 ഡെസിബല്‍ വരെ ശബ്ദമേ ബൈക്കുകള്‍ക്കും ബുള്ളറ്റുകള്‍ക്കും പാടുള്ളൂ. എന്നാല്‍ ഇത്തരം ബുള്ളറ്റുകളില്‍ അതിന്റെ പത്തിരട്ടി ശബ്ദം ഉണ്ടാക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*