റാഞ്ചി: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റിനിടെ യുവതാരം സര്‍ഫറാസ് ഖാനോട് ദേഷ്യപ്പെട്ട് ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ. റാഞ്ചി ടെസ്റ്റിന്റെ മൂന്നാം ദിനം ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിടെയായിരുന്നു സംഭവം. ഇംഗ്ലണ്ടിന്റെ വാലറ്റക്കാരനായ ബാറ്റര്‍ ഷൊയ്ബ് ബഷീര്‍ ബാറ്റ് ചെയ്യുന്നതിനിടെ സര്‍ഫറാസിനോട് സില്ലി പോയന്റില്‍ ഫീല്‍ഡ് ചെയ്യാന്‍ രോഹിത് ആവശ്യപ്പെട്ടു. എന്നാല്‍ ഹെല്‍മറ്റ് പോലും ധരിക്കാതെ ബഷീറിന് മുന്നില്‍ സില്ലി പോയന്റില്‍ ഫീല്‍ഡ് ചെയ്യാന്‍ നിന്ന സര്‍ഫറാസിനോട് സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന രോഹിത് ശര്‍മ ദേഷ്യപ്പെട്ടു.
വലിയ ഹീറോ ആവാനൊന്നും നോക്കേണ്ട, പോയി ഹെല്‍മെറ്റ് ഇടെന്നായിരുന്നു രോഹിത് സ്ലിപ്പില്‍ നിന്ന് സര്‍ഫറാസിനോട് വിളിച്ച് പറഞ്ഞത്. രോഹിത് പറയുന്നത് സ്റ്റംപ് മൈക്ക് പടിച്ചെടുക്കുകയും ചെയ്തു. പിന്നാലെ ക്യാപ്റ്റനെ അനുസരിച്ച് ഹെല്‍മെറ്റ് ആവശ്യപ്പെട്ട സര്‍ഫറാസിനായി കെ എസ് ഭരത് ഹെല്‍മെറ്റ് എത്തിക്കുകയും ചെയ്തു. നേരത്തെ ഫോര്‍വേര്‍ഡ് ഷോര്‍ട്ട് ലെഗ്ഗില്‍ നിന്ന് അശ്വിന്റെ പന്തില്‍ ബെന്‍ ഡക്കറ്റിനെ സര്‍ഫറാസ് മനോഹരമായി കൈയിലൊതുക്കിയിരുന്നു.
Be the first to comment