തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെുപ്പിനുള്ള സിപിഐ സ്ഥാനാർത്ഥിപ്പട്ടികയായി. മാവേലിക്കര സിഎ അരുൺ കുമാർ മത്സരിക്കും. തൃശൂരിൽ വി എസ് സുനിൽ കുമാർ, വയനാട്ടിൽ ആനി രാജ, തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ എന്നിവർ സ്ഥാനാർത്ഥികളാകും. സിപിഐ എക്സിക്യൂട്ടിവീൽ തീരുമാനമായി. വൈകിട്ട് മൂന്നു മണിക്ക് കൗൺസിൽ യോഗം ചേർന്ന് പ്രഖ്യാപനമുണ്ടായേക്കും.
മാവേലിക്കരയിലെ സ്ഥാനാർത്ഥി സിഎ അരുൺ കുമാർ സിപിഐ ആലപ്പുഴ ജില്ലാ കൗൺസിലിൽ അംഗമാണ്. പാര്‍ട്ടി കമ്മിറ്റികള്‍ ചര്‍ച്ച ചെയ്യുന്നതിന് മുന്‍പ് തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചാരണം നടന്നതാണ് സി എ അരുണ്‍ കുമാറിനെതിരെ സിപിഐയില്‍ നീക്കം നടക്കാന്‍ കാരണം. അതിനിടെയാണ് ഇന്ന് സിപിഐ സ്ഥാനാര്‍ത്ഥി പട്ടികയില്‍ അരുണിന്റെ പേര് ഉള്‍പ്പെടുത്തിയത്.
Be the first to comment