തിരുവനന്തപുരം: ദേശിയ പാതയിൽ ഇലക്ട്രോണിക് ടോള്‍പിരിവ് സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കാൻ ‘വണ്‍ വെഹിക്കിള്‍ വണ്‍ ഫാസ്റ്റ്ടാഗ്’ പദ്ധതി നടപ്പാക്കാനൊരുങ്ങി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI). ഒരു ഫാസ്റ്റ്ടാഗ് ഒന്നിലധികം വാഹനങ്ങളില്‍ ഉപയോഗിക്കുന്നത് തടയാനും ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും രാജ്യവ്യാപകമായി ടോൾ പിരിവ് കാര്യക്ഷമമാക്കുന്നതിനുമാണ് ഈ നീക്കം.
ഫാസ്റ്റ്ടാഗ് ഉപയോക്താക്കൾ കെ വൈ സി പ്രക്രിയ പൂർത്തിയാക്കിയില്ലെങ്കിൽ ഫെബ്രുവരി 29 ശേഷം പ്രവര്‍ത്തിക്കില്ല. ഒരു ഫാസ്റ്റാഗ് ഒന്നിലധികം വാഹനങ്ങളില്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഈ നടപടി സ്വീകരിച്ചത്. ഇതിനുപുറമെ, കെ വൈ സി ഇല്ലാതെ ഫാസ്റ്റാഗ് നല്‍കുന്നതും കണ്ടെത്തിയിട്ടുണ്ട്.
Be the first to comment