ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്ര ധരംശാല ടെസ്റ്റില്‍ തിരിച്ചെത്തും

ധരംശാല:  ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തേയും ടെസ്റ്റിന് മുമ്പ് ടീം ഇന്ത്യക്ക് സന്തോഷ വാര്‍ത്ത.  റാഞ്ചിയിലെ നാലാം ടെസ്റ്റില്‍ വിശ്രമിച്ച സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്ര ധരംശാലയില്‍ കളിക്കാനിറങ്ങും എന്നാണ് ക്രിക്‌ബസിന്‍റെ റിപ്പോര്‍ട്ട്.  അതേസമയം പരമ്പര 3-1ന് ഇതിനകം നേടിയതിനാല്‍ ടീം ഇന്ത്യ ഒരു പ്രധാന ബാറ്റര്‍ക്കും ബൗളര്‍ക്കും വിശ്രമം അനുവദിക്കാന്‍ സാധ്യതയുണ്ട്.  താരങ്ങളുടെ ജോലിഭാരം ക്രമീകരിക്കുന്നതിന്‍റെ ഭാഗമായി കൂടിയാണ് ഈ നീക്കം.  മാര്‍ച്ച് ഏഴിനാണ് ധരംശാലയില്‍ പരമ്പരയിലെ അവസാന മത്സരം തുടങ്ങുക. 

റാഞ്ചിയിലെ നാലാം ടെസ്റ്റിന് ശേഷം ടീം ഇന്ത്യക്ക് ഇടവേളയാണ്.  മാര്‍ച്ച് രണ്ടിന് ചണ്ഡീഗഢില്‍ കൂടിച്ചേരണം എന്നാണ് താരങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.  മാര്‍ച്ച് മൂന്നിന് ചാര്‍ട്ടേഡ് വിമാനത്തില്‍ ഇന്ത്യ, ഇംഗ്ലണ്ട് താരങ്ങള്‍ ധരംശാലയിലേക്ക് പറക്കും.

Be the first to comment

Leave a Reply

Your email address will not be published.


*