കോഴിക്കോട്: കോഴിക്കോട് തോട്ടുമുക്കത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ റിട്ടയേർഡ് ടീച്ചർക്ക് ഗുരുതര പരിക്ക്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം നടന്നത്. വീടുമുറ്റത് ജോലി ചെയ്യുന്നതിനിടെയാണ് 74 കാരിയായ ക്രിസ്റ്റീന ടീച്ചറെ കാട്ടുപന്നി ആക്രമിച്ചത്. ടീച്ചറെ ആക്രമിച്ചതിന് ശേഷം സ്കൂൾ കുട്ടികളുടെ ഇടയിലേക്ക് പന്നി ഓടിക്കയറി. ഗുരുതരമായി പരിക്കേറ്റ ടീച്ചറുടെ വലത് കൈയുടെയും ഇടത് കാലിൻ്റെയും എല്ല് പൊട്ടിയിട്ടുണ്ട്. ടീച്ചറെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Related Articles
വയനാട് സുഗന്ധഗിരി മരംമുറിയ്ക്കൽ കേസ്; മൂന്നു പേർ അറസ്റ്റിൽ
കോഴിക്കോട്: വയനാട് സുഗന്ധഗിരി മരംമുറി കേസിൽ മൂന്നു പേർ അറസ്റ്റിൽ. കോഴിക്കോട് സ്വദേശി സുധീർ കുമാർ, കണിയാമ്പറ്റ സ്വദേശി പ്രിൻസ്, വൈത്തിരി സ്വദേശി അബു താഹിർ എന്നിവരാണ് അറസ്റ്റിലായത്. ഇവരെക്കൂടാതെ നേരത്തെ കേസിൽ ആറു പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ പ്രതി ചേർക്കപ്പെട്ടവരുടെ എണ്ണം ഒൻപതായി.നേരത്തെ സംഭവുമായി […]
‘വിമാനം ഇറങ്ങുന്നത് ആനകളിൽ പ്രകോപനം സൃഷ്ടിക്കും’; സീ പ്ലെയിൻ പദ്ധതിയിൽ എതിര്‍പ്പ് അറിയിച്ച് വനം വകുപ്പ്
സീപ്ലെയിന്‍ പദ്ധതി മാട്ടുപ്പെട്ടി ഡാം പദ്ധതിയുടെ ഭാഗമാകുന്നതില്‍ എതിര്‍പ്പ് അറിയിച്ച് വനം വകുപ്പ്. ഡാം ആനത്താരയുടെ ഭാഗമാണ്. വിമാനം ഇറങ്ങുന്നത് ആനകളിൽ പ്രകോപനം സൃഷ്ടിക്കുമെന്ന് വനം വകുപ്പ്. സംയുക്ത പരിശോധനയിലാണ് വനം വകുപ്പ് ആശങ്ക അറിയിച്ചത്. പരീക്ഷണ ലാൻഡിംഗിന് എതിർപ്പ് അറിയിച്ചിട്ടില്ല. തുടർന്നുള്ള ലാൻഡിംഗിന് മുൻപ് വിശദമായ പഠനം […]
സുഗന്ധഗിരി മരംമുറി കേസ്; കൽപ്പറ്റ ഫ്ളയിങ് സ്ക്വാഡ് റേഞ്ച് ഓഫീസറെ സ്ഥലം മാറ്റി
കൽപ്പറ്റ: സുഗന്ധഗിരി അനധികൃത മരംമുറിക്കേസുമായി ബന്ധപ്പെട്ട് കൽപ്പറ്റ ഫ്ളയിങ് സ്ക്വാഡ് റേഞ്ച് ഓഫീസർ എം.പി. സജീവനെ സ്ഥലം മാറ്റി. വടകര, കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി ഡിവിഷനിലേക്കാണ് മാറ്റിയത്. കെ.പി. ജിൽജിത്തിനെ കൽപ്പറ്റ ഫ്ലയിങ് സ്ക്വാഡിലേക്ക് നിയമിച്ചു. ഗ്രേഡ് ഡെപ്യൂട്ടി ബീരാൻ കുട്ടിയെയും സ്ഥലം മാറ്റും. ഇതോടെ അന്വേഷണ റിപ്പോർട്ടിൽ […]
Be the first to comment