കണ്ണെടുക്കാനേ തോന്നുന്നില്ല! മഹീന്ദ്ര ഥാര്‍ എര്‍ത്ത് എഡിഷന്‍ പുറത്തിറക്കി; ഡെസേര്‍ട്ട് ഫ്യൂരി സാറ്റിന്‍ മാറ്റ് നിറമാണ് ഹൈലൈറ്റ്

കൊച്ചി: ഇന്ത്യയിലെ മുന്നിര എസ്യുവി നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ഥാര്‍ എര്‍ത്ത് എഡിഷന്‍ പുറത്തിറക്കി. ഥാര്‍ മരുഭൂമിയുടെ ഭൂമിശാസ്ത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ പതിപ്പ്. പ്രത്യേക ഡിസൈനിലാണ് ഥാര്‍ എര്‍ത്ത് എഡിഷന്‍ വരുന്നത്. ഡെസേര്‍ട്ട് ഫ്യൂരി സാറ്റിന്‍ മാറ്റ് പുത്തന്‍ നിറമാണ് ഈ ഐക്കണിക്ക് എസ്യുവിക്ക്. ബി പില്ലറുകളില്‍ എക്സ്ക്ലൂസീവ് എര്‍ത്ത് എഡിഷന്‍ ബാഡ്ജിങും നല്കിയിട്ടുണ്ട്. വേറിട്ടുനില്ക്കുന്ന സ്റ്റൈലിങാണ് എര്‍ത്ത് പതിപ്പിന്റെ സവിശേഷത. പുതിയ സില്‍വര്‍ അലോയ് വീലുകളും മാറ്റ്ബ്ലാക്ക് ബാഡ്ജുകളും ചേര്‍ന്ന് അതിന്റെ ഒആര്‍വിഎം, ഗ്രില്‍, ബോഡി എന്നിവയിലുടനീളം ഡെസേര്‍ട്ട് ഫ്യൂറി നിറം അവതരിപ്പിക്കുന്നു. ഥാര്‍ ബ്രാന്‍ഡിങ് ഇന്‍സേര്‍ട്ടുകളോടു കൂടിയാണ് ഡെസേര്‍ട്ട് തീം ഡെക്കലുകളും അലോയ് വീലുകളും.

ഷിഫ്റ്റിങ് ഡ്യൂണ്‍സ് പാറ്റേണോടുകൂടിയ ലെതറൈറ്റ് സീറ്റുകള്‍, ബീജ് സ്റ്റിച്ചിങ്, സീറ്റുകളിലെ എര്‍ത്ത് ബ്രാന്‍ഡിങ് എന്നിവ അകത്തളത്തെ കൂടുതല്‍ മനോഹരമാക്കുന്നു. എല്ലാ സുഖസൗകര്യങ്ങളോടും കൂടിയാണ് ഈ പ്രത്യേക എഡിഷന്‍റെ അകത്തളം ഒരുക്കിയിരിക്കുന്നത്. ഇന്‍റീരിയറുകളിലെല്ലാം ഡെസേര്‍ട്ട് ഫ്യൂറി നിറമുള്ള ടച്ചുകളും കാണാം. ഡോര്‍ പാനലിലും സീറ്റുകളിലും ഥാര്‍ ബാഡ്ജിങുണ്ട്. കൂടാതെ എര്‍ത്ത് എഡിഷനിലെ ഓരോ ഥാറിനും വി.ഐ.എന്‍ പ്ലേറ്റില്‍ സീരിയല്‍ നമ്പറും പതിച്ചിട്ടുണ്ട്.

മാനുവല്‍, ഓട്ടോമാറ്റിക് സഹിതം ഡീസല്‍, പെട്രോള്‍ പതിപ്പുകളില്‍ ഥാര്‍ എര്‍ത്ത് എഡിഷന്‍ ലഭ്യമാണ്, എര്‍ത്ത് എഡിഷന്‍ എല്‍ക്സ് ഹാര്‍ഡ് ടോപ്പ് വേരിയന്‍റില്‍ എക്സ്ക്ലൂസീവ് 4*4 അനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്. ഥാര്‍ എര്‍ത്ത് എഡിഷന്‍റെ പെട്രോള്‍ മാന്വവല്‍ ട്രാന്‍സ്മിഷന്‍ വേരിയന്‍റിന് 15.40 ലക്ഷം രൂപയും, ഓട്ടോ ട്രാന്‍ സ്മിഷന്‍ വേരിയന്റിന് 16.99 ലക്ഷം രൂപയുമാണ് വില. മാന്വല്‍ ട്രാന്‍സ്മിഷന്‍ 16.15 ലക്ഷം, ഓട്ടോ ട്രാന്‍സ്മിഷന്‍ 17.60 ലക്ഷം രൂപ എന്നിങ്ങനെയാണ് ഡീസല്‍ പതിപ്പുകളുടെ വില.

Be the first to comment

Leave a Reply

Your email address will not be published.


*