സിദ്ധാർഥന്റെ മരണം: എസ്എഫ്‌ഐ നേതാവ് കീഴടങ്ങി; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

വെറ്ററിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചു. വയനാട് എസ് പി ടി നാരയണനാണ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല. കൽപ്പറ്റ ഡിവൈഎസ്‌പി ടി എന്‍ സജീവിനാണ് നേതൃത്വത്തിലായിരിക്കും അന്വേഷണം. കല്‍പ്പറ്റ ഡിവെഎസ്‍പിയെ കൂടാതെ ഒരു ഡിവെഎസ്‍പിയെക്കൂടി പ്രത്യേക അന്വേഷണസംഘത്തില്‍ ഉള്‍പ്പെടുത്തും.

അതേസമയം, കേസിലെ പ്രതിയായ എസ്എഫ്‌ഐ നേതാവ് കെ അരുണ്‍ രാത്രിയോടെ പോലീസിനു മുന്നില്‍ കീഴടങ്ങി. എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് കൂടിയായ അരുണ്‍ കല്‍പ്പറ്റ ഡിവൈഎസ്പി ഓഫിസിലെത്തിയാണ് കീഴടങ്ങിയത്.

സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിർദേശം നല്‍കിയിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട പ്രതികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു.

സംഭവത്തില്‍ മുഖ്യപ്രതി കെ അഖിലിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പാലക്കാട് നിന്ന് കസ്റ്റഡിയിലെടുത്ത അഖിലിനെ വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കുമെന്നും പോലീസ്  പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*