എറണാകുളം: തുടർച്ചയായി തകരാറിലാവുന്ന ഫ്രിഡ്ജിന്റെ നിർമ്മാണ ന്യൂനത ചൂണ്ടിക്കാട്ടിയ ഉപഭോക്താവിന് നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ തർക്ക പരിഹാര കോടതി. പറവൂരിലെ കൂൾ കെയർ റഫ്രിജറേഷൻ എന്ന സ്ഥാപനത്തിനെതിരെ നൽകിയ പരാതിയിലാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി നഷ്ടപരിഹാരം വിധിച്ചത്.
അടുത്തിടെ ഈ കടയിൽ നിന്നും ഉപഭോക്താവ് വാങ്ങിയ റഫ്രിജറേറ്റർ ഇടക്കിടെ തകരാറിലാവുകയായിരുന്നു. നിരവധി തവണ ഇത് നേരാക്കിയെടുക്കുന്തോറും പണം ചെലവാവുകയാണെന്നും റഫ്രിജറേറ്റിന്റെ നിർമ്മാണ ന്യൂനതയാണ് ഇതിന് പിന്നില്ലെന്നുമായിരുന്നു പരാതിക്കാരൻ നൽകിയ ഹർജിയിൽ പറയുന്നത്. ഹർജി പരിഗണിച്ച കോടതി റിപ്പയറിംഗിനായി പരാതിക്കാരന് ചെലവായ തുകയും, 25,000 രൂപയും, കോടതി ചെലവും നഷ്ടപരിഹാരമായി നൽകാൻ വിധിക്കുകയായിരുന്നു.
Be the first to comment