രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതി പിടിയില്‍

തിരുവനന്തപുരം: പേട്ടയില്‍ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും ഒപ്പം ഉറങ്ങിക്കിടന്ന രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം – കൊല്ലം അതിർത്തി സ്വദേശിയായ പ്രതിയെ ഡിസിപി നിധിന്‍ രാജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പിടികൂടിയത്. കൊല്ലത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. ബിഹാര്‍ സ്വദേശികളുടെ കുഞ്ഞിനെയാണ് കാണാതായത്.

രണ്ടാഴ്ച മുമ്പായിരുന്നു സംഭവം. 20 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപത്തു നിന്നുള്ള ഓടയിൽ നിന്ന് കുട്ടിയെ കണ്ടെത്തുന്നത്.

14 ദിവസത്തിന് ശേഷം സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് വഴിത്തിരിവായത്. ആരാണ് പ്രതിയെന്നത് വൈകീട്ട് കമ്മീഷ്ണര്‍ പത്രസമ്മേളനത്തില്‍ അറിയിക്കുമെന്നും പൊലീസ് അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*