തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് അച്ഛൻ ജയപ്രകാശ് പറഞ്ഞു. പൊലീസിന് പാർട്ടിയുടെ സമ്മർദ്ദമുണ്ടെന്നും ചൂണ്ടിക്കാട്ടിയ ജയപ്രകാശ് കേസന്വേഷണത്തെ ആശങ്കയോടെയാണ് കാണുന്നതെന്നും വെളിപ്പെടുത്തി. തെറ്റ് പറ്റിപ്പോയി എന്ന് എസ്എഫ്ഐ നേതാവിന്റെ പ്രതികരണം രക്ഷപ്പെടാനുള്ള ശ്രമമാണ്. പൊതുസമൂഹം എതിരാണെന്ന് അറിഞ്ഞതോട് കൂടിയാണ് തലകുനിക്കുന്നു എന്ന പ്രസ്താവനയെന്നും ആത്മഹത്യാ പ്രേരണയ്ക്ക് അല്ല കൊലപാതകത്തിന് തന്നെ കേസെടുക്കണമെന്നും ജയപ്രകാശ്.
Related Articles
പതിനെട്ടാം പടിയിലെ പോലീസുകാരുടെ ഫോട്ടോഷൂട്ട്; കെ.എ.പി 4 ബറ്റാലിയനിൽ ഉദ്യോഗസ്ഥരെ കഠിന പരിശീലനത്തിനയക്കും
ശബരിമല പതിനെട്ടാം പടിയിൽ പുറം തിരിഞ്ഞിരുന്ന് പോലീസുകാർ ഫോട്ടോഷൂട്ട് നടത്തിയ സംഭവത്തിൽ സസ്പെൻഷൻ ഉൾപ്പെടെയുള്ള കടുത്ത നടപടികൾ ഉണ്ടാവില്ല. ശിക്ഷാനടപടി എന്നോണം 25 പോലീസുദ്യോഗസ്ഥരെയും നാല് ദിവസം കെ.എ.പി 4 ബറ്റാലിയനിൽ കഠിന പരിശീലനത്തിനയക്കും. പിന്നാലെ 10 ദിവസം ശബരിമല പരിസരം വൃത്തിയാക്കണം. ഈ ജോലി ചെയ്യുന്ന വിശുദ്ധി […]
വ്യാപാരിയെ ആക്രമിച്ച് പണം തട്ടിയ കേസിൽ കുപ്രസിദ്ധ കുറ്റവാളിയും സംഘവും പിടിയിലായി
പാലക്കാട്: വ്യാപാരിയെ ആക്രമിച്ച് പണം തട്ടിയ കേസിൽ കുപ്രസിദ്ധ കുറ്റവാളി കോടാലി ജയനും സംഘവും പിടിയിലായി. ആലത്തൂർ സ്വദേശിയായ വ്യാപാരിയെ കാർ തടഞ്ഞ് നിർത്തി ആക്രമിച്ച് 45 ലക്ഷം രൂപയാണ് സംഘം കവർന്നത്. പട്ടാമ്പിയിൽ ചൂരക്കോട് വെച്ച് ഇക്കഴിഞ്ഞ ജനുവരി 31നായിരുന്നു സംഭവം. വ്യാപാരിയുടെ പരാതിയിൽ പട്ടാമ്പി പൊലീസ് […]
തൃശ്ശൂർ പൂരം വിവാദം; അന്വേഷണം നടന്നിട്ടില്ലെങ്കിൽ എന്തിനാണ് മൊഴി രേഖപ്പെടുത്തിയത്? പോലീസ് റിപ്പോർട്ട് മറച്ചുവെക്കുന്നു, വിഎസ് സുനിൽകുമാർ
കേരള പോലീസിനെതിരെ ആഞ്ഞടിച്ച് സിപിഐ നേതാവ് വിഎസ് സുനിൽകുമാർ. തൃശ്ശൂർ പൂരം കലക്കിയത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച അന്വേഷണം പോലീസ് അട്ടിമറിച്ചു. പൂരവുമായി ബന്ധപ്പെട്ട വിഷയങ്ങൾ അന്വേഷിക്കുമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയാണ്. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥർ ദേവസ്വങ്ങളുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു എന്നാൽ അങ്ങനെ […]
Be the first to comment