സർക്കാർ ജീവനക്കാർക്ക് ശമ്പള വിതരണം ഇന്ന് തുടങ്ങും: ധനവകുപ്പ്

തിരുവനന്തപുരം∙ സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണം ‌ഇന്നു തുടങ്ങുമെന്ന് ധനവകുപ്പ്. ഒന്നും രണ്ടും പ്രവ‍ൃത്തി ദിവസങ്ങളിൽ ശമ്പളം ലഭിക്കുന്നവർക്കാകും ഇന്ന് നൽകുക. ശമ്പളം ഇന്ന് ലഭിച്ചില്ലെങ്കിൽ അനിശ്ചിസമരം ആരംഭിക്കുമെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ അറിയിച്ചിരുന്നു. ട്രഷറിയിൽ പരമാവധി പണം എത്തിച്ച് ഇന്ന് ഉച്ചയോടെ പകുതി ജീവനക്കാർക്കെങ്കിലും ശമ്പളം നൽകാനാണ് സർക്കാർ ശ്രമം.

ഇന്ധനക്കമ്പനികളോടു നികുതിയും ബവ്റിജസ് കോർപറേഷൻ, കെഎസ്എഫ്ഇ തുടങ്ങിയ സ്ഥാപനങ്ങളോടു പരമാവധി പണവുപണവും ട്രഷറിയിൽ ഒടുക്കാൻ സർക്കാർ നിർദേശിച്ചു. ശമ്പളവിതരണത്തിന് ഈ പണമാണ് ഉപയോഗിക്കുന്നത്.  മാസത്തിലെ മൂന്നാം പ്രവൃത്തി ദിവസത്തോടെ ജീവനക്കാർക്കെല്ലാം ശമ്പളം നൽകണമെന്നു ട്രഷറി കോഡിലുണ്ട്.  ഇതിൽ ഉൾപ്പെട്ടിട്ടില്ലാത്തവർക്കു നാലാം ദിവസം മുതൽ ശമ്പളം നൽകണം. സാമ്പത്തികപ്രതിസന്ധി കാരണമാണു ചരിത്രത്തിൽആദ്യമായി ശമ്പളവിതരണം നീളുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*