ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറെ പ്രകീർത്തിച്ച് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലവ്റോവ്

മോസ്കോ: ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറെ പ്രകീർത്തിച്ച് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലവ്റോവ്.  ഉക്രൈൻ യുദ്ധത്തിന് ശേഷം ഇന്ത്യ റഷ്യയിൽ നിന്ന് ഓയിൽ സംഭരിച്ചതിനെ ചോദ്യം ചെയ്തതിന് ജയശങ്കർ നൽകിയ മറുപടിയിലാണ് സെർജി ലവ്റോവിൻ്റെ പ്രതികരണം.  സോചിയിൽ നടന്ന വേൾഡ് യൂത്ത് ഫോറത്തിലായിരുന്നു ലെവ്റോവിൻ്റെ വാക്കുകൾ.  പാശ്ചാത്ത്യ‍രോട് ‘അവർ അവരുടെ പണിനോക്കട്ടെ’ എന്ന് ജയശങ്കർ പറഞ്ഞിരുന്നു.

‘എൻ്റെ സുഹൃത്ത് വിദേശകാര്യമന്ത്രി സുബ്രഹ്മണ്യം ജയശങ്കർ, ഒരിക്കൽ യുഎൻ ൽ വച്ച് ഒരു പ്രസം​ഗം നടത്തി.  എന്തിനാണ് അവർ റഷ്യയിൽ നിന്ന് ഓയിൽ വാങ്ങാൻ തുടങ്ങിയത് എന്ന ചോദ്യമുയർന്നു.  ചോദിച്ചവരോട് അദ്ദേഹം അവരുടെ പണി നോക്കാൻ പറഞ്ഞു.  റഷ്യൻ ഫെഡറേഷനിൽ നിന്ന് എന്തുമാത്രം ഓയിൽ പാശ്ചാത്യർ വാങ്ങിയെന്നും ഇപ്പോഴും വാങ്ങുന്നുണ്ട് എന്നും അദ്ദേഹം അവരെ ഓർമ്മിപ്പിച്ചു.  ഇതാണ് രാജ്യത്തിൻ്റെ അന്തസ്സ്’; ലവ്റോവ് പറഞ്ഞു.

യുക്രൈൻ യുദ്ധം ആരംഭിച്ചതിന് ശേഷം മിക്ക പാശ്ചാത്യ രാജ്യങ്ങളും റഷ്യക്ക് ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്.  എണ്ണ വാങ്ങുന്നതും അവസാനിപ്പിച്ചിരുന്നു.  ഇന്ത്യയിലെ ജനങ്ങൾക്ക് കൂടുതൽ ഊ‍ർജ വില താങ്ങാനാകില്ലെന്നും അതിനാൽ ഏറ്റവും അനുയോജ്യമായ ഡീൽ ലഭ്യമാക്കാനാണ് നരേന്ദ്രമോദി സർക്കാർ ശ്രമിക്കുന്നതെന്നും ജയശങ്കർ വ്യക്തമാക്കിയിരുന്നു.

‌യൂറോപ്പിൻ്റെ ഇരട്ടത്താപ്പിനെയും വിദേശകാര്യമന്ത്രി വിമർശിച്ചു. യൂറോപ്പിൻ്റെ പ്രശ്നം ലോകത്തിൻ്റെ  മുഴുവൻ പ്രശ്നമാണെന്നും എന്നാൽ ലോകത്തെ പ്രശ്നങ്ങൾ യൂറോപ്പിന്റേതല്ലെന്നുമുള്ള മാനസികാവസ്ഥയിൽ നിന്ന് വളരണമെന്നും അ​ദ്ദേഹം ആവശ്യപ്പെട്ടു.

Be the first to comment

Leave a Reply

Your email address will not be published.


*