
തിരുവനന്തപുരം: കേരള സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള ഒടിടി പ്ലാറ്റ് ഫോം സി സ്പേസ് ലോഞ്ച് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഒദ്യോഗികമായി ഉദ്ഘാടനം ചെയതത്. തിരുവനന്തപുരം കൈരളി തിയേറ്ററില്‍ വെച്ചായിരുന്നു ചടങ്ങ് നടന്നത്. കെഎസ്എഫ് ഡിസിക്കാണ് ഒടിടിയുടെ നിര്‍വ്വഹണച്ചുമതല. സി സ്പേസിലേക്കുള്ള സിനിമകള്‍ തിരഞ്ഞെടുക്കുന്നതിനും അംഗീകരിക്കുന്നതിനുമായി 60 അംഗ ക്യൂറേറ്റര്‍ സമിതി കെഎസ്എഫ് ഡിസി രൂപീകരിച്ചിട്ടുണ്ട്.
മലയാള സിനിമയുടെ പരിപോഷണത്തിനും വളർച്ചയ്ക്കും ഉതകുന്ന ഒരു പുതിയ ചുവടുവെയ്പ്പായി സി- സ്പേസ് മാറുമെന്ന് പ്രതീക്ഷിക്കുന്നതായി ഒടിടി പ്ലാറ്റ് ഫോം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി സംസാരിച്ചു. സിനിമ പ്രദർശനത്തിൻ്റെ ചരിത്രത്തിലെ വർത്തമാനകാല ഏടായി മാറുകയാണ് ഒടിടി പ്ലാറ്റ് ഫോമുകൾ. മാറുന്ന ആസ്വാദന രീതികളുടെ പുതിയ സങ്കേതങ്ങളാണവ.
ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകളും കളറും കടന്ന് വെർച്വൽ റിയാലിറ്റിയിലും ഓക്മെന്റൽ റിയാലിറ്റിയിലും എഐയിലും എല്ലാം വന്നെത്തിയിരിക്കുകയാണ്. സിനിമ പ്രദർശനത്തിലും ആസ്വാദനത്തിലും അതിനനുസൃതമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്, പിണറായി വിജയൻ വ്യക്തമാക്കി.
Be the first to comment