
കോട്ടയം: പത്മജാ വേണുഗോപാലിന് കോൺഗ്രസ് പാർട്ടിയിൽ അവഗണന നേരിട്ടു എന്ന ആരോപണത്തെക്കുറിച്ച് തനിക്കറിയില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. പാർട്ടിക്കുള്ളിലെ അവഗണനയും ഉൾപ്പോരുമാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ തൻ്റെ തോൽവിക്കു കാരണമെന്ന വിമർശനം ഉയർത്തിയെങ്കിൽ പാർട്ടി അച്ചടക്ക സമിതി അധ്യക്ഷൻ എന്ന നിലയിൽ ഒരു പരാതിയും പത്മജ ഇതുവരെ നൽകിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
ഒരു പൊതു കാര്യത്തിൽ ഒരുമിച്ച് ആണ് പാർട്ടി നിൽക്കുന്നത്. ഇതിനിടയിൽ നൂറിന് നൂറ്റൊന്ന് ശതമാനം ശതമാനം പരിഗണന ചില ഭാഗ്യശാലികൾക്ക് കിട്ടിയേക്കാം. ചിലർ മാറി നിൽക്കേണ്ടതായും വരും. ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ ഇതൊക്കെ സ്വാഭാവികമാണെന്നും തിരുവഞ്ചൂർ പറഞ്ഞു.
വന്യജീവി ആക്രമണ വിഷയത്തിൽ സംസ്ഥാന സർക്കാർ ശാസ്ത്രീയ സമീപനം സ്വീകരിക്കണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ. എ കോട്ടയത്ത് പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇതര സംസ്ഥാനങ്ങൾ സ്വീകരിച്ചിരിക്കുന്ന മാതൃക ഇതിനായി കേരളം സ്വീകരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Be the first to comment