
ധരംശാല ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ സെഞ്ചുറി നേടി നായകന് രോഹിത് ശർമയും യുവതാരം ശുഭ്മാന്‍ ഗില്ലും. 154 പന്തുകളില്‍ നിന്നായിരുന്നു ടെസ്റ്റ് കരിയറിലെ 12-ാം ശതകം രോഹിത് കുറിച്ചത്. 13 ഫോറും മൂന്ന് സിക്സും ഇന്നിങ്സില്‍ ഉള്‍പ്പെട്ടു. 137 പന്തിലായിരുന്നു ഗില്‍ മൂന്നക്കം തൊട്ടത്. 10 ഫോറും അഞ്ച് സിക്സുമായിരുന്നു ഗില്ലിന്റെ നേട്ടം.ഹിമാചല്‍പ്രദേശിലെ ധരംശാല ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച ആരംഭിച്ച ടെസ്റ്റില്‍ ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 218 റണ്‍സിന് പുറത്തായിരുന്നു.
കുല്‍ദീപ് അഞ്ചും അശ്വിന് നാലും രവീന്ദ്ര ജഡേജ ഒന്നും വിക്കറ്റുകള്‍ നേടി. പന്തിനെയും പിച്ചിനെയും മനസ്സിലാക്കാതെയുള്ള ബാറ്റിങ്ങാണ് ഇംഗ്ലണ്ടിന് വിനയായത്. ഈ പിച്ചില്‍ ബാറ്റിങ് അത്ര ബുദ്ധിമുട്ടായിരുന്നില്ലെന്ന് ഇന്ത്യ ബാറ്റിങ് തുടങ്ങിയപ്പോള്‍ അവര്‍ തിരിച്ചറിഞ്ഞു കാണും.
Be the first to comment