ഇന്ദ്രജിത്തും പൂർണിമയും ആദ്യമായി നായിക നായകന്മാരാവുന്ന ചിത്രം ഒരുങ്ങുന്നു; ‘ഒരു കട്ടിൽ ഒരു മുറി’

താര ദമ്പതികളായ ഇന്ദ്രജിത്ത് സുകുമാരനും പൂർണിമയും ആദ്യമായി നായിക നായകന്മാരാവുന്ന ചിത്രം ഒരുങ്ങുന്നു. രഘുനാഥ് പാലേരി തിരക്കഥ എഴുതുന്ന ‘ഒരു കട്ടിൽ ഒരു മുറി’ എന്ന ചിത്രത്തിലാണ് ഇരുവരും ഭാര്യ ഭർത്താക്കന്മാരായി അഭിനയിക്കുന്നത്. നേരത്തെ വൈറസ്, തുറമുഖം എന്നീ ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചിരുന്നെങ്കിലും ഇരുവരും നായിക നായകന്മാരായിരുന്നില്ല.

‘കിസ്മത്ത്’, ‘തൊട്ടപ്പൻ’ എന്നീ സിനിമകൾക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഹക്കിം ഷാ, പ്രിയംവദ കൃഷ്ണൻ, എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സപ്ത തരംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, വിക്രമാദിത്യൻ ഫിലിംസ് എന്നീ ബാനറുകളിൽ സമീർ ചെമ്പയിൽ, ഒ പി ഉണ്ണികൃഷ്ണൻ, പി എസ്. പ്രേമാനന്ദൻ, പി എസ് ജയഗോപാൽ, മധു പള്ളിയാന, സന്തോഷ് വള്ളകാലിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. രഘുനാഥ് പലേരിയും അൻവർ അലിയും ചേർന്നാണ് ഗാനങ്ങൾ എഴുതിയിരിക്കുന്നത്.

 

Be the first to comment

Leave a Reply

Your email address will not be published.


*