മണർകാട് പള്ളിയിൽ സായാഹ്ന കൺവെൻഷൻ “തിരുവചന യാത്ര” നാളെ

കോട്ടയം: മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ പ്രാർത്ഥനാ യോഗങ്ങളുടെ ആഭിമുഖ്യത്തിൽ നടത്തുന്ന “തിരുവചന യാത്ര” പ്രതിമാസ സായാഹ്ന കൺവെൻഷൻ നാളെ നടക്കും. ശനിയാഴ്ച വൈകുന്നേരം 6.30 ന് ഗാനശുശ്രൂഷയും തുടർന്ന് 7 ന് റവ.ഫാ. ഗ്രിഗർ ആർ കൊല്ലന്നൂർ (എം.എസ്.ഓ.റ്റി. സെമിനാരി, മുളന്തുരുത്തി) വചനശുശ്രൂഷയും നടത്തും. തുടർന്ന് സ്നേഹവിരുന്നും നടക്കും. ഇടവകയുടെ വിവിധ കരകളിലേക്ക് വാഹന സൗകര്യം ക്രമീകരിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
കത്തീഡ്രൽ അങ്കണത്തിൽ വെച്ച് എല്ലാ മാസവും രണ്ടാം ശനിയാഴ്ചയാണ് പ്രതിമാസ സായാഹ്ന കൺവെൻഷൻ നടക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*