
തിരുവനന്തപുരം: അമിതഭാരം കയറ്റിവരുന്ന വാഹനങ്ങളെ പരിശോധിച്ച് പിടികൂടുന്നതിനായി ‘ഓപ്പറേഷൻ ഓവര്‍ലോഡ്’ പരിശോധനയിൽ കണ്ടെത്തിയത് വൻ ക്രമക്കേട്. ആറാം തീയതി ഒന്നര മണിക്കൂർ നടത്തിയ പരിശോധനയിൽ മാത്രം കണ്ടെത്തിയത് 1 കോടി 36 ലക്ഷം രൂപയുടെ ക്രമക്കേടുകൾ. ക്വാറി ഉല്പന്നങ്ങള് കടത്തുന്ന വാഹനങ്ങളിലെ നികുതി വെട്ടിപ്പ് കണ്ടെത്താന്‍ വിജിലന്‍സിന്റെ നേതൃത്വത്തിലാണ് സംസ്ഥാന വ്യാപകമായി ‘ഓപ്പറേഷന് ഓവര്‍ലോഡ്’ പരിശോധന നടത്തിയത്. ആറാം തീയതി പുലര്‍ച്ചേ 6.30 മുതല്‍ ഒന്നര മണിക്കൂറില്‍ 347 വാഹനങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് 1.36 കോടിയുടെ ക്രമക്കേട് കണ്ടെത്തിയത്.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 65 സ്ഥലങ്ങളിലായിരുന്നു പരിശോധന. സംസ്ഥാനമൊട്ടാകെ 347 വാഹനങ്ങള്‍ പരിശോധിച്ചതില്‍ 319 എണ്ണവും അമിത ഭാരം കയറ്റിയ നിലയിലാണെന്നും ഇവയില്‍ 107 വാഹനങ്ങള്‍ പാസ്സില്ലാത്ത നിലയിലും 42 വാഹനങ്ങള്‍ രൂപമാറ്റം വരുത്തി അധികമായി ബോഡി ഉയര്‍ത്തിയ നിലയിലുമാണെന്നും വിജിലന്‍സ് കണ്ടെത്തി.
Be the first to comment