
ഹിമാചല്‍ പ്രദേശ്: കോണ്‍ഗ്രസില്‍ പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നു. കൂറുമാറ്റത്തിന് അയോഗ്യരാക്കപ്പെട്ട ആറുപേര്‍ ഉള്‍പ്പെടെ 11 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഇന്ന് ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡിലേക്കു കടന്നു. ഇന്നു രാവിലെയാണ് ഇവര്‍ ഹരിയാന നമ്പര്‍ പ്ലേറ്റുള്ള ബസില്‍ ഉത്തരാഖണ്ഡിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ എത്തിയത്. ക്രോസ് വോട്ട് ചെയ്ത ആറ് കോൺഗ്രസ് എംഎൽഎമാരെയും രണ്ട് സ്വതന്ത്രരെയും ബിജെപി ഭരിക്കുന്ന ഹരിയാനയിലെ പഞ്ച്കുളയിലേക്ക് മാറ്റിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എംഎല്‍എമാരെ ഹരിയാനയിലേക്ക് മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ ഗൂഢാലോചന നടത്തുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചതിനു പിന്നാലെയാണ് ഇവര്‍ ഉത്തരാഖണ്ഡിലേക്ക് കടന്നത്.
അതേസമയം സംസ്ഥാന കോണ്‍ഗ്രസിലെ പ്രതിസന്ധി ഹൈക്കമാന്‍ഡിനെ നേരിട്ടു ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രി സുഖ്വിന്ദര് സിങ് സുഖു ഇന്നു ഡല്‍ഹിയിലെത്തിയിരുന്നു. കൂറുമാറിയ എംഎല്‍എമാരെ തെറ്റുതിരുത്തി തിരിച്ചെത്താന്‍ അനുവദിക്കണമെന്ന് സുഖു ഹൈക്കമാന്‍ഡിനോട് അഭ്യര്ഥിക്കാനിരിക്കെയാണ് കൂടുതല്‍ എംഎല്‍എമാര്‍ അവര്‍ക്കൊപ്പം ഉത്തരാഖണ്ഡിലേക്ക് കടന്നത്.
Be the first to comment