മലപ്പുറം: കുറ്റിപ്പുറത്ത് ഏഴുമാസം പ്രായമുള്ള പെൺകുഞ്ഞ് ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മരിച്ചു. തിരുനാവായ കളത്തിൽ വെട്ടത്ത് വളപ്പിൽ റാഫി-റമീഷ ദമ്പതികളുടെ മകൾ റിഷ ഫാത്തിമയാണ് മരിച്ചത്.ഇന്നലെ ഉച്ചയോടെയാണ് കുട്ടിയുടെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയത്. ഉടൻ തന്നെ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആദ്യം വളാഞ്ചേരിയിലേയും പിന്നീട് കോട്ടയ്ക്കലിലെയും ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് പുലർച്ചെയോടെ മരിച്ചു.
Related Articles
സ്വര്‍ണക്കടത്ത്: മുഖ്യമന്ത്രി എന്തുകൊണ്ട് രാജ്ഭവനെ അറിയിച്ചില്ല?, റിപ്പോര്‍ട്ട് തേടുമെന്ന് ഗവര്‍ണര്‍
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് പണം ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചു എന്നത് ഗൗരവകരമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. മുഖ്യമന്ത്രി എന്തുകൊണ്ട് ഈ വിവരം രാജ്ഭവനെ അറിയിച്ചില്ല?. ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനോട് റിപ്പോര്‍ട്ട് തേടുമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഈ വിവരം അറിഞ്ഞിട്ടും അക്കാര്യം അറിയിക്കാതെ മുഖ്യമന്ത്രി രാജ്ഭവനെ ഇരുട്ടില്‍ നിര്‍ത്തി. […]
മലപ്പുറത്ത് നിപ സ്ഥിരീകരിച്ചു; മരിച്ച 24കാരന് രോഗബാധ; രണ്ട് പേർ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തില്‍
സംസ്ഥാനത്ത് വീണ്ടും നിപ. കഴിഞ്ഞ തിങ്കളാഴ്ച മരിച്ച മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ വിദ്യാർഥിക്ക് നിപ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ പരിശോധനയിലാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. 151 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ രണ്ട് പേരെ മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. […]
വൈറൽ ഹെപ്പറ്റൈറ്റിസ് അണുബാധ; ചികിത്സയിലുണ്ടായിരുന്ന 32 കാരൻ മരിച്ചു
മലപ്പുറം: മലപ്പുറത്തു വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ചു ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. മലപ്പുറം എടക്കര പഞ്ചായത്തിലെ ചെമ്പൻകൊല്ലി സ്വദേശിയായ 32 കാരനാണ് മരിച്ചത്. ഇതൊടെ ജില്ലയിൽ ഒരു മാസത്തിനിടെ വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. മലപ്പുറം ജില്ലയിലെ പോത്തുകല്ലാണ് രോഗബാധയുടെ പ്രഭവകേന്ദ്രമെന്നാണ് കഴിഞ്ഞ ദിവസം മലപ്പുറം […]
Be the first to comment