ചണ്ഡീഗഡ്: ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ രാജിവെച്ചു. ബിജെപിയും സഖ്യകക്ഷിയായ ദുഷ്യന്ത ചൗട്ടാലയുടെ ജനനായക് ജനതാ പാർട്ടിയും തമ്മിൽ വലിയ അഭിപ്രായ ഭിന്നത നിലനിൽക്കുന്നതിനിടെയാണ് ഖട്ടറിന്റെ രാജി. രാവിലെ ബിജെപി എമംഎൽഎംമാരുടെയും സർക്കാരിനെ പിന്തുണയ്ക്കുന്ന സ്വതന്ത്ര എംഎൽഎമാരുടെയും യോഗം വിളിച്ചു ചേർത്തിരുന്നു. ബിജെപി-ജെജപി സഖ്യമന്ത്രിസഭ പിരിച്ചുവിട്ടതിനു പിന്നാലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കർണ മണ്ഡലത്തിൽ ഖട്ടർ മത്സരിക്കുമെന്നും ബിജെപി വൃത്തങ്ങൾ പറയുന്നു.
കേന്ദ്രമന്ത്രി അർജുൻ മുണ്ടെ, ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുങ് എന്നിവർ നിരീക്ഷകരായി ഹരിയാനയിലെത്തും. നയാബ് സയ്നിയോ സഞ്ജയ് ഭാട്ടിയയോ മുഖ്യമന്ത്രിയായേക്കുമെന്നാണ് സൂചന.ലോക്സഭയിലേക്കുള്ള സീറ്റ് ചർച്ചകളാണ് ഇരുപാർട്ടികളും തമ്മിലുള്ള ഭിന്നതയ്ക്ക് കാരണം. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ 10 സീറ്റുകളും ബിജെപി സ്വന്തമാക്കി. ഇക്കുറി ഒരു സീറ്റുപോലും ജെജപിക്കു നൽകാൻ സംസ്ഥാന നേതൃത്വേ തയാറല്ല. രണ്ട് സീറ്റ് വേണമെന്നാണ് ജെജെപിയുടെ ആവശ്യം.
Be the first to comment