പൗരത്വനിയമ ഭേദഗതി; യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി

കോട്ടയം: പൗരത്വ ഭേദഗതി നിയമത്തിലൂടെ രാജ്യത്തെ പൗരന്മാരെ വേർതിരിച്ചു മതരാഷ്ട്രമാക്കാനുള്ള മോദി സർക്കാരിന്റെ തീരുമാനത്തിനെതിരെ യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരിശങ്കർ അധ്യക്ഷത വഹിച്ച യോഗം ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. സിബി ചേന്നപ്പാടി ഉദ്ഘാടനം നിർവഹിച്ചു.

യൂത്ത് കോൺഗ്രസ് നേതാക്കളായ ജോർജ് പയസ്സ്, രാഹുൽ മറിയപ്പള്ളി, അനൂപ് അബൂബക്കർ, യദു സി നായർ, ബിനീഷ് ബെന്നി, വിഷ്ണു വിജയൻ, റിച്ചി സാം ലൂക്കോസ്, സച്ചിൻ മാത്യു, വിപിൻ അതിരമ്പുഴ, ഷാൻ ടി ജോൺ, ഡെന്നിസ് ജോസഫ്, ആൽബിൻ ഇടമനശ്ശേരി, ജിബിൻ,ജെനിൻ ഫിലിപ്പ്, വിനീത, എശ്വതി അരുൺ മാർക്കോസ്, ജിജി മൂലക്കുളം തുടങ്ങിവർ പ്രസംഗിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*