ബെയ്ജിങ്: ചൈനയിലെ ഹെബേയ് പ്രവിശ്യയിലെ ജനവാസ മേഖലയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. സംഭവത്തിൽ 22 ഓളം പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്. ഗ്യാസ് ലീക്കായതാണ് സ്ഫോടനത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ബെയ്ജിങിൽനിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായ പ്രദേശം. രാവിലെ എട്ടുമണിയോടുകൂടിയാണ് സ്ഫോടനം ഉണ്ടായത്. തുടർന്നുണ്ടായ അഗ്നിബാധ നിയന്ത്രണവിധേയമാക്കാൻ സാധിച്ചതായി അഗ്നിരക്ഷാസേന പ്രതികരിച്ചു.
🚨🇨🇳 BREAKING: HUGE EXPLOSION IS REPORTED IN YANJIAO, CHINA
The explosion happened in a building. There’s no immediate report on casualties.pic.twitter.com/XylJsBuLUW
— Mario Nawfal (@MarioNawfal) March 13, 2024
Be the first to comment