മുംബൈ: ഐപിഎല്‍ 2024 നടക്കാനിരിക്കെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ പേസര്‍ പ്രവീണ്‍ കുമാര്‍. ആഭ്യന്തര ക്രിക്കറ്റിലോ ദേശീയ ടീമിന് വേണ്ടിയോ കളിക്കാതെ ഹാര്‍ദിക് ഐപിഎല്ലിന് പ്രാധാന്യം നല്‍കുകയാണ്. താരത്തിന് പണമാണ് മുഖ്യമെന്നും പ്രവീണ്‍ കുമാര്‍ കുറ്റപ്പെടുത്തി.
‘ഐപിഎല്ലിന് രണ്ട് മാസം മുമ്പ് പാണ്ഡ്യയ്ക്ക് പരിക്കേറ്റു. പാണ്ഡ്യ രാജ്യത്തിന് വേണ്ടി കളിക്കുന്നില്ല. ആഭ്യന്തര ക്രിക്കറ്റില്‍ സംസ്ഥാനത്തിന് വേണ്ടിയും കളിക്കുന്നില്ല. നേരിട്ട് ഐപിഎല്ലില്‍ കളിക്കുകയാണ് ചെയ്യുന്നത്. അങ്ങനെയല്ല ചെയ്യേണ്ടത്. പണം സമ്പാദിക്കുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ സംസ്ഥാനത്തിനും രാജ്യത്തിനും വേണ്ടി കളിക്കണം. ഇപ്പോള്‍ താരങ്ങള്‍ ഐപിഎല്ലിന് മാത്രമാണ് പ്രാധാന്യം നല്‍കുന്നത്’, പ്രവീണ്‍ പറഞ്ഞു. ക്യാപ്റ്റനായ ശേഷം കഴിഞ്ഞ ദിവസമാണ് ഹാര്‍ദിക് മുംബൈ ഇന്ത്യന്‍സിൻ്റെ ക്യാംപിലെത്തിയത്.
രോഹിത് ശര്‍മ്മയ്ക്ക് പകരം ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയ മുംബൈ ഇന്ത്യന്‍സിൻ്റെ തീരുമാനത്തെയും പ്രവീണ്‍ കുമാര്‍ വിമര്‍ശിച്ചു. ‘രോഹിത്തിന് ഇനിയും മൂന്ന് വര്‍ഷമെങ്കിലും മുംബൈ ഇന്ത്യന്‍സിനെ നയിക്കാന്‍ കഴിയും. എന്നാല്‍ അന്തിമ തീരുമാനം ടീം മാനേജ്മെന്റിന്റേതാണ്’, താരം കൂട്ടിച്ചേര്‍ത്തു.
Well said Praveen Kumar about hardik Pandya #HardikPandya #MI
— विजय (@bijjuu11) March 12, 2024
Be the first to comment