ഇടുക്കി: ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. ചിന്നക്കനാൽ 301 കോളനിയിൽ എത്തിയ കാട്ടാന വീടും വീട്ടുപകരണങ്ങളും നശിപ്പിച്ചു. മാസങ്ങൾക്ക് മുൻപ് ആനയിറങ്കൽ ജലാശയത്തിൽ വള്ളം മറിഞ്ഞു മുങ്ങി മരിച്ച ഗോപി നാഗന്റെ വീടാണ് കാട്ടാന തകർത്തത്. കുടുംബമാണ് ഇവിടെ താമസിച്ചിരുന്നത്. ചക്കകൊമ്പൻ ആണ് വീട് തകർത്തതെന്നാണ് ആദിവാസികൾ പറയുന്നത്. ഗോപി നാഗന്റെ കുടുംബം കുട്ടികളുടെ വിദ്യാഭ്യസ ആവശ്യത്തിനായി അടിമാലിക്ക് പോയിരുന്നതിനാലാണ് വൻ അപകടം ഒഴിവായത്.
Related Articles
കോട്ടപ്പടി ഉപ്പുകണ്ടത്ത് വൈദ്യുതാഘാതമേറ്റ് കാട്ടാന ചെരിഞ്ഞു
കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ നാലാം വാർഡിൽ ഉപ്പുകണ്ടം കുട്ടംകുളത്ത് വൈദ്യുതാഘാതമേറ്റ് കാട്ടാന ചെരിഞ്ഞു. വ്യാഴം രാവിലെയാണ് കാട്ടാനയുടെ ജഡം സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ പ്രദേശവാസികൾ കണ്ടത്. 5 വയസിലേറെ പ്രായം തോന്നിക്കുന്ന കൊമ്പന്റെ ജഡത്തിന് സമീപത്തു പന മറിച്ചിട്ടിട്ടുണ്ട്. മറിച്ചിട്ട പന വൈദ്യുതി ലൈനിൽ തട്ടിയാണ് ആനയ്ക്ക് ഷോക്കേറ്റതെന്നാണ് […]
പത്തനംതിട്ടയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിജുവിൻ്റെ വീട് വീണാ ജോര്‍ജ് സന്ദര്‍ശിച്ചു
പത്തനംതിട്ട: കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിജുവിൻ്റെ വീട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. ഭാര്യയേയും മകനേയും മറ്റ് ബന്ധുക്കളേയും കണ്ട് ആശ്വസിപ്പിച്ചു. ഇതുസംബന്ധിച്ച നഷ്ടപരിഹാരം ഉടന്‍ തന്നെ നല്‍കണമെന്ന് ബന്ധുക്കള്‍ മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. മാനദണ്ഡങ്ങളനുസരിച്ചുള്ള നഷ്ടപരിഹാരം ഉടന്‍ തന്നെ ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. […]
ഡ്രൈവര്‍ ചായ കുടിക്കുന്നതിനിടെ ലോറിയുമായി യുവാവ് മുങ്ങി
ഇടുക്കി : ഡ്രൈവര്‍ ചായ കുടിക്കുന്നതിനിടെ ലോറിയുമായി യുവാവ് മുങ്ങി. അമിതവേഗത്തില്‍ പായുന്നതിനിടെ അരക്കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ നിയന്ത്രണം വിട്ട് ലോറി മറിഞ്ഞു. ലോറിയെ പിന്തുടര്ന്ന് എത്തിയ പോലീസ് മോഷ്ടാവിനെ അപ്പോള്‍ തന്നെ പിടികൂടി. കൊയിലാണ്ടി സ്വദേശി നിമേഷ് വിജയനാണ് (40) ആണ് പിടിയിലായത്. വ്യാഴാഴ്ച രാത്രി 12 മണിക്ക് […]
Be the first to comment