കോട്ടയം: മണർകാട് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൻ്റെ വിവിധ കരകളിൽ വലിയനോമ്പുകാല പ്രാർത്ഥനാ സംഗമങ്ങൾ നടന്നു. വെള്ളൂർ നോർത്ത് സണ്ടേസ്കൂളിൽ കേന്ദ്ര പ്രാർത്ഥനാ യോഗം പ്രസിഡണ്ട് ഫാ.ജെ മാത്യു മണവത്ത് ഉദ്ഘാടനം നിർവ്വഹിച്ചു.
നോമ്പുകാലങ്ങളിൽ വെള്ളക്കുട്ട, വെള്ളൂർ സൗത്ത്, മാലം, വെള്ളൂർ ഈസ്റ്റ്, അമയന്നൂർ, കുറ്റിയക്കുന്ന്, അരിപ്പറമ്പ്, കുഴിപ്പുരയിടം, തിരുവഞ്ചൂർ, മണർകാട് ഒന്ന് എന്നിവടങ്ങളിൽ നടന്ന യോഗങ്ങളിൽ ഫാ.കുര്യൻ മാത്യു വടക്കേപ്പറമ്പിൽ, ഫാ.തോമസ് വേങ്കടത്ത്, ഫാ.ജെയിംസ് കുര്യൻ, ഫാ.തോമസ് പള്ളിയമ്പിൽ, ഫാ അഭിലാഷ് ഏബ്രാഹാം വലിയ വീട്ടിൽ, ഫാ.സോജൻ പട്ടശ്ശേരിൽ, കുറിയാക്കോസ് കോർ എപ്പിസ്കോപ്പാ കിഴക്കേടത്ത്, കുറിയാക്കോസ് കോർ എപ്പിസ്കോപ്പാ കറുകയിൽ, ആൻഡ്രൂസ് കോർ എപ്പിസ്കോപ്പാ ചിരവത്തറ, ഫാ. കുറിയാക്കോസ് കാലായിൽ, ഫാ.എം.ഐ തോമസ് മറ്റത്തിൽ, ഡീ. ബെന്നി ജോൺ ചിറയിൽ, ഡീ ജോൺസ് കോട്ടയിൽ, ഫാ.യൂഹാനോൻവേലിക്കാത്ത്, ഫാ ഗീവർഗീസ് നടുമുറിയിൽ, ഡീ നിഥിൻ ചിരവത്തറ, പി എ ചെറിയാൻ പാണാ പറമ്പിൽ, പി എ ഏബ്രാഹാം പഴയിടത്തു വയലിൽ, വർഗീസ് ഐപ്പ് മുതലുപിടിയിൽ, വി ജെ ജേക്കബ് വാഴത്തറ, ജേക്കബ് തോമസ് ഇലഞ്ഞിത്തറ എന്നിവർ പ്രസംഗിച്ചു.
മാർച്ച് 17, 18, 19 തീയതികളിൽ വൈകുന്നേരം 7 മണിക്ക് കത്തീഡ്രലിൽ വെച്ച് നടത്തുന്ന വാർഷിക കൺവൻഷനിൽ എം എസ് ഒ റ്റി വൈദിക സെമിനാരി അധ്യാപകരായ ഫാ.ഡോ. ഷിബു ചെറിയാൻ, ഫാ.ഡോ.തോമസ് ഏബ്രാഹം, ഫാ.ബിജു പണിക്കക്കുടി എന്നിവർ പ്രസംഗിക്കും. കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത ഡോ.തോമസ് മാർ തീമോത്തിയോസ് 19 നു വൈകിട്ട് ഏഴിന് നടക്കുന്ന സ്നേഹദീപ്തി സമാപന യോഗത്തിൽ സന്ദേശം നല്കുന്നതാണ്. 22 ന് വെള്ളിയാഴ്ച എല്ലാ കൈക്കുഞ്ഞുങ്ങൾക്കും കുർബ്ബാന കൊടുക്കാൻ ക്രമീകരണം ചെയ്തിട്ടുണ്ട്.
Be the first to comment