വിനോദ സഞ്ചാരകേന്ദ്രമായ ഇല്ലിക്കൽകല്ലിലേക്ക് പാലായിൽ നിന്നും ബസ് സർവ്വീസ് ആരംഭിച്ചു

കോട്ടയം: ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ ഇല്ലിക്കൽകല്ലിനു സമീപത്തുകൂടി സ്വകാര്യ ബസ് സർവ്വീസ് ആരംഭിച്ചു. മാണി സി കാപ്പൻ എംഎൽഎ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിജു സോമൻ, മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി എൽ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മറിയാമ്മ ഫെർണാണ്ടസ്, ജോയി സ്കറിയാ, ടി ജെ ബെഞ്ചമിൻ, മേലുകാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷൈനി ജോസഫ്, ബിബി ഐസക്, വിജയകുമാർ തയ്യിൽ, ബിജു ജോസഫ്, ബിൻസി റ്റോമി, പ്രസന്ന സോമൻ തുടങ്ങിയവർ പങ്കെടുത്തു.

കുഴിത്തോട്ട് ഗ്രൂപ്പാണ് പാലായിൽ നിന്നും കാഞ്ഞിരം കവലയിലേയ്ക്ക് ബസ് സർവീസ് ആരംഭിച്ചത്. പാലായിൽ നിന്നും ഈരാറ്റുപേട്ട, മങ്കൊമ്പ് ക്ഷേത്രം, പഴുക്കാക്കാനം വഴി സർവീസ് കാഞ്ഞിരം കവലയിലെത്തും. പഴുക്കാക്കാനത്തു നിന്നും ഒന്നര കിലോമീറ്റർ മാത്രമാണ് ഇല്ലിക്കൽ കല്ലിലേക്ക് ഉള്ളത്. ശനി, ഞായർ ദിവസങ്ങളിൽ സഞ്ചാരികൾക്കായി ബസ് ഇല്ലിക്കൽ കല്ലിലെ പാർക്കിംഗ് ഗ്രൗണ്ട് വരെയും എത്തും.

പാലായിൽ നിന്നും രാവിലെ 7.57, 12.20, 4.50 എന്നീ സമയങ്ങളിലും കാഞ്ഞിരം കവലയിൽ നിന്നും രാവിലെ 5.30, 10.05, 2.40 എന്നീ സമയങ്ങളിലുമാണ് ട്രിപ്പ് ആരംഭിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*