
മുംബൈ: ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ് അംബാനി കുടുംബം. വർഷങ്ങൾക്ക് മുൻപ് മുകേഷ് അംബാനി എങ്ങനെയാണ് നിത അംബാനിയോട് തൻ്റെ പ്രണയം തുറന്ന് പറഞ്ഞതെന്ന് പറയുന്ന ഒരു പഴയ വീഡിയോയാണ് ഇപ്പോൾ വീണ്ടും സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആവുന്നത്. അവതാരകയായ സിമി ഗരേവൽ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയുമായി നടത്തിയ ഒരു പഴയ അഭിമുഖത്തിലാണ് മുകേഷ് അംബാനി പ്രിയ പത്നി നിതയെ എങ്ങനെയാണ് പ്രപോസ് ചെയ്തതെന്ന് പറയുന്നത്.
View this post on Instagram
വളരെ രസകരമായിരുന്നു ഇരുവരുടെയും പ്രപോസ് രംഗം. അതൊന്ന് വിശദീകരിക്കാമോ എന്ന അവതാരികയുടെ ചോദ്യത്തിന് ചെറുപുഞ്ചിരിയോടെയാണ് ഇരുവരും പരസ്പരം നോക്കി പറഞ്ഞു തുടങ്ങിയത്. “പ്രതീക്ഷിക്കാതെയായിരുന്നു മുകേഷ് പ്രപോസ് ചെയ്തതത്. ഒരു യാത്രക്കിടയിലാണ് മുകേഷ് തൻ്റെ ഇഷ്ടം നിതയോട് പറഞ്ഞത്. ഒരു വലിയ ട്രാഫിക്കിനിടെയായിരുന്നു പ്രപോസ് ചെയ്തത്. നടു റോഡിൽ വണ്ടി നിർത്തിയിട്ടത് കൊണ്ട് ആളുകളെല്ലാം ഹോൺ അടിക്കുന്നുണ്ടായിരുന്നു. ആ നടുറോട്ടിൽ വെച്ചാണ് മുകേഷ് തന്നെ പ്രപോസ് ചെയ്തത്. തന്നോട് ‘യെസ് ‘ അല്ലെങ്കിൽ ‘നോ’ അപ്പോൾ തന്നെ പറയാൻ മുകേഷ് നിർബന്ധിച്ചു. അങ്ങനെ ഞാൻ ‘യെസ്’ പറഞ്ഞു” നിത അംബാനി പറഞ്ഞു.
വർഷങ്ങൾക്ക് ശേഷം ഒരുപക്ഷേ അന്ന് താൻ ‘നോ’ പറഞ്ഞിരുന്നെങ്കിൽ തന്നെ ആ നടുറോഡിൽ ഇറക്കി വിടുമായിരുന്നോ എന്ന ചോദ്യത്തിന് വളരെ നല്ല മറുപടിയാണ് അദ്ദേഹം നൽകിയതെന്നും നിത പറഞ്ഞു. ‘ഒരിക്കലും അവിടെ ഇറക്കി വിടില്ല. നിതയെ അപ്പോൾ തന്നെ വീട്ടിൽ കൊണ്ടു പോയി വിടുമായിരുന്നു. പിന്നീട് നല്ലൊരു സുഹൃത്തായി തുടരുമായിരുന്നു’ ഇങ്ങനെയായിരുന്നു മുകേഷ് മറുപടി പറഞ്ഞത് എന്നും നിത പറഞ്ഞു. ഇത് കേട്ട അവതാരക രസകരമായി പറഞ്ഞത് അംബാനിക്ക് പരാജയം ഒരിക്കലും ഒരു ഓപ്ഷനല്ല എന്നായിരുന്നു.
Be the first to comment