മാർച്ച് 15 ലോക ഉറക്ക ദിനം

ഇന്ന് ലോക ഉറക്ക ദിനം.  മനസ്സിനും ശരീരത്തിനും ഒരു പോലെ അനുപേക്ഷണീയമായ ഒരു ജീവധർമ്മ പ്രക്രിയയാണ് ഉറക്കം. ക്ഷീണം മാറ്റി ഉന്മേഷം നൽകുന്ന ഒരു ഉപാധി എന്ന നിലക്ക്‌ ഉറക്കത്തിനുള്ള സ്ഥാനം അദ്വീതീയമാണ്. നാഡീകോശങ്ങളുടെ ആശയവിനിമയം ഉള്‍പ്പെടെ തലച്ചോറിൻ്റെ നിരവധി പ്രവര്‍ത്തനങ്ങള്‍ക്കും ഉറക്കം അത്യാവശ്യമാണ്. ഹൃദയം, ശ്വാസകോശം, രക്തചംക്രണ വ്യവസ്ഥ, കോശങ്ങളുടെ വളര്‍ച്ച എന്നിവയ്‌ക്കെല്ലാം ഉറക്കം കൂടിയേതീരൂ. ജോലിത്തിരക്കുകളും പഠനാവശ്യങ്ങളുമായി ഉറക്കത്തിൻ്റെ അളവ് പരിമിതപ്പെടുത്തുന്നവര്‍ മുതല്‍ എത്ര വിചാരിച്ചാലും ഉറക്കം ഫലപ്രദമായി കിട്ടാത്തവര്‍വരെ ഉറക്കമില്ലായ്മ ഗ്രൂപ്പില്‍ പെടുന്നുണ്ട്. ‘ആഗോള ആരോഗ്യത്തിനു ഉറക്ക തുല്യത’ (Sleep Equity for Global Health) എന്നതാണ് ഈ വര്‍ഷത്തെ ലോക ഉറക്കദിനത്തിന്‌റെ പ്രമേയം. ആരോഗ്യം നിലനിര്‍ത്തുന്നതില്‍ നല്ല ഉറക്കത്തിന്‌റെ പ്രാധാന്യത്തെക്കുറിച്ച് പ്രമേയം ഓര്‍മിപ്പിക്കുന്നു.

ഉറക്കമില്ലായ്‌മയുടെ കാരണങ്ങൾ

  • മാനസിക അസ്വാസ്ഥ്യങ്ങൾ- ഉൽക്കണ്ഠ, ലൈംഗികാവേശം, രോഗഭീതി, വിഷാദരോഗം.
  • പരിസരമായി ബന്ധപ്പെട്ടവ- ദീപ ശബ്ദ കലുഷിതമായ പരിസരങ്ങൾ, ആൾത്തിരക്ക്‌, അസുഖകരമായ കിടക്കയും കിടപ്പറയും.
  • അമിത സ്വപ്നവും പേടിസ്വപ്നങ്ങളും.
  • ഔഷധങ്ങൾ–പല ഔഷധങ്ങളും നിദ്രയെ സാരമായി ബാധിക്കുമെന്നു തെളിഞ്ഞിട്ടുണ്ട്‌.

എങ്ങനെ നല്ല ഉറക്കം സ്വന്തമാക്കാം?

  • എന്നും ഒരേ സമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിക്കുക.
  • ഉറങ്ങുന്നതിന് അര മണിക്കൂര്‍ മുന്‍പ് മൊബൈല്‍, ടാബ്, ടിവി പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഒഴിവാക്കുക.
  • രാത്രിയില്‍ കഫീന്‍ അടങ്ങിയിട്ടുള്ള പാനീയങ്ങള്‍ ഒഴിവാക്കുക.
  • ഉറങ്ങുന്നതിനു മുന്‍പ് ചെറുചൂടുവെള്ളത്തിലുള്ള കുളി ശരീരത്തിന് വിശ്രമം നല്‍കും.
  • അമിത ഭക്ഷണം കഴിച്ചും ഒഴിഞ്ഞ വയറുമായും കിടക്കയിലേക്കു പോകരുത്.
  • പതിവായി ശാരീരിക വ്യായമങ്ങളില്‍ ഏര്‍പ്പെടുക.
  • ബെഡ്‌റൂമില്‍ ശാന്തവും സ്വച്ഛവുമായ അന്തരീക്ഷം നിലനില്‍ത്താന്‍ ശ്രമിക്കുക.
  • സൗകര്യപ്രദമായതും ഗുണനിലവാരമുള്ളതുമായ കിടക്കയും തലയിണയും ഉപയോഗിക്കുക.

Be the first to comment

Leave a Reply

Your email address will not be published.


*