വീട്ടില്‍ പാകം ചെയ്യുന്ന ആഹാരം പോലും ഭക്ഷണ അലര്‍ജിക്ക് കാരണമാകുമെന്ന കാര്യം നിങ്ങള്‍ക്ക് അറിയാമോ? നിലനില്‍പ്പിന് ഭക്ഷണം അത്യന്താപേക്ഷിതമാണെന്നത് നിഷേധിക്കാനാവില്ല. എന്നാല്‍ ചില ഭക്ഷണങ്ങള്‍ പെട്ടെന്നുള്ള അലര്‍ജിയുണ്ടാക്കുകയും ശരീരത്തിൻ്റെ പ്രവര്‍ത്തന സംവിധാനങ്ങളെ തകിടം മറിക്കുകയും ചെയ്യും. ഭക്ഷണത്തിലെ പ്രോട്ടീൻ ഘടകങ്ങള്‍, ചില അഡിറ്റീവുകളുടെ സാന്നിധ്യം എന്നിങ്ങനെയുള്ള വിവിധ കാരണങ്ങള്‍ മൂലമാണ് ഇത്തരം അലര്‍ജികള്‍ ഉണ്ടാകുന്നത്.
അലർജി ഉണ്ടാക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
- തോടുള്ള മത്സ്യങ്ങളായ കൊഞ്ച്, കണവ, ചെമ്മീൻ, ഞണ്ട്, കക്ക, കല്ലുമ്മക്കായ തുടങ്ങിയവ ചിലരില്‍ അലര്‍ജി ഉണ്ടാക്കാം.
- എല്ലാര്‍ക്കുമല്ലെങ്കിലും, ചിലര്‍ക്ക് നട്സും അലര്‍ജി ഉണ്ടാക്കാം. നിലക്കടല, ട്രീ നട്സ് തുടങ്ങിയവയില്‍ അലർജിക്ക് കാരണമാകുന്ന പ്രോട്ടീനുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചിലരില്‍ അലര്‍ജിക്ക് കാരണമായേക്കാം.
- ചിലര്‍ക്ക് പശുവിന്റെ പാലും അലര്‍ജിയുണ്ടാക്കാം. പാലിലെ പ്രോട്ടീനാണ് ഇത്തരക്കാരില്‍ അലര്‍ജി ഉണ്ടാക്കുന്നത്.
- മുട്ടയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകൾ ചിലര്‍ക്ക് അലർജിയുണ്ടാക്കും. മുട്ട കഴിക്കുന്നത് അലർജിയുള്ള വ്യക്തികളിൽ ചൊറിച്ചിൽ, എക്സിമ പോലുള്ള ചർമ്മ പ്രതികരണങ്ങൾക്ക് കാരണമാകും.
- ചിലര്‍ക്ക് സോയയില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീനും അലര്‍ജി ഉണ്ടാക്കാം.
- ഗോതമ്പിലെ ഗ്ലൂട്ടണ്‍ അലര്‍ജിയുള്ളവരും ഉണ്ട്. അത്തരക്കാര്‍ ഗോതമ്പ് ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധൻ്റെയോ ന്യൂട്രീഷനിസ്റ്റിൻ്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Be the first to comment