സിഎഎ അടിയന്തരമായി സ്‌റ്റേ ചെയ്യണം; സുപ്രീം കോടതിയെ സമീപിച്ച് ഉവൈസി

ദില്ലി: കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേ​ദ​ഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. സിഎഎ അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഉവൈസി സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. സിഎഎക്കെതിരെ കേരളത്തിൽ നിന്നുൾപ്പെടെ രാഷ്ട്രീയ പാർട്ടികൾ സുപ്രീംകോടതിയെ സമീപിച്ച പശ്ചാത്തലത്തിലാണ് ഉവൈസിയും കോടതിയിലെത്തിയിരിക്കുന്നത്. 

സിഎഎ അടിയന്തരമായി സ്‌റ്റേ ചെയ്യണം. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദുക്കൾക്കും സിഖുകാർക്കും പൗരത്വം നൽകുന്നതിന് താൻ എതിരല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിൽ നിങ്ങൾ രാജ്യത്ത് എൻപിആറും എൻആർസിയും കൊണ്ടു വരുമ്പോൾ, ഇന്ത്യയിലെ 17 കോടി മുസ്ലീങ്ങളെ രാജ്യമില്ലാത്തവരാക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെന്നും ഉവൈസി പറഞ്ഞു. ഹൈദരാബാദിലെ ജനങ്ങൾ സിഎഎയ്‌ക്കെതിരെ വോട്ട് ചെയ്യുകയും ഈ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുകയും ചെയ്യുമെന്നും ഉവൈസി കൂട്ടിച്ചേർത്തു. 

Be the first to comment

Leave a Reply

Your email address will not be published.


*