ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പെരുമാറ്റച്ചട്ടലംഘനത്തിന് പരാതി നല്കി ടിഎംസി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും വ്യോമസേന ഹെലികോപ്ടറില്‍ സഞ്ചരിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സർക്കാർ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് ചട്ട വിരുദ്ധമാണ്. ബിജെപി പണം നല്കി വ്യോമസേന ഹെലികോപ്ടർ ഉപയോഗിക്കുന്നെങ്കില്‍ കമ്മീഷൻ വ്യക്തതത വരുത്തണം. മുഖ്യമന്ത്രിമാരും മറ്റ് Z+ സുരക്ഷ ഉള്ളവരും സാധാരണ ഹെലികോപ്ടർ ഉപയോഗിക്കുന്നുവെന്നും തൃണമൂല്‍ പരാതില്‍ പറയുന്നു.ആന്ധ്രപ്രദേശിലെ റാലിയിലെ നടപടി ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.
Related Articles
മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ലോക നേതാക്കൾക്ക് ക്ഷണം
മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ലോക നേതാക്കൾക്ക് ക്ഷണം. ബംഗ്ലാദേശ്, ശ്രീലങ്ക, ഭൂട്ടാൻ, നേപ്പാൾ, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളെയാണ് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ക്ഷണം ലഭിച്ചതായി ശ്രീലങ്കൻ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെയുടെ ഓഫീസിലെ മാധ്യമ വിഭാഗം അറിയിച്ചു. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ നരേന്ദ്ര മോദി […]
പ്രധാനമന്ത്രിയുടെ രാജസ്ഥാൻ വിവാദ പ്രസംഗം; തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി തുടങ്ങി
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനിൽ നടത്തിയ വിവാദ പ്രസംഗത്തിനെതിരായ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി തുടങ്ങി. പ്രസംഗത്തിൻ്റെ ദൃശ്യങ്ങൾ ഹാജരാക്കാൻ ബൻസ്വാര ഇലക്ട്രൽ ഓഫീസറോട് ആവശ്യപ്പെട്ടു. പ്രസംഗത്തിൻ്റെ ഉള്ളടക്കം എഴുതി നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്. കോൺഗ്രസ്, സിപിഎം അടക്കം പ്രതിപക്ഷ പാർട്ടികൾ പരാമർശത്തിനെതിരെ പരാതി നൽകുകയും പ്രതിഷേധം ശക്തമാക്കുകയും ചെയ്യുന്നതിനിടെയാണ് […]
മോദി 3.0 യിലെ നാരീശക്തി; കേന്ദ്രമന്ത്രിസഭയിൽ ഏഴ് വനിതാ മന്ത്രിമാർ
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൂന്നാം മന്ത്രിസഭയിൽ ഭരണചക്രം തിരിക്കാൻ കരുത്തരായ ഏഴ് സ്ത്രീകളും. നാരീശക്തിക്ക് പ്രാധാന്യം നൽകി ഏഴ് വനിതാ മന്ത്രിമാരെയാണ് 72 അംഗ കേന്ദ്രമന്ത്രിസഭയിൽ ബിജെപി ഉൾപ്പെടുത്തിയിരിക്കുന്നത്. മുൻ ധനകാര്യമന്ത്രിയും രാജ്യസഭാ അംഗവുമായ നിർമ്മലാ സീതാരാമൻ ആണ് ഇതിൽ പ്രധാനി. നിർമ്മലാ സീതാരാമനും അന്നപൂർണാ ദേവിയും ക്യാബിനറ്റ് […]
Be the first to comment