സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ വമ്പൻ വിജയ ചിത്രമായി യോദ്ധ മാറുന്നു

സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനായി എത്തിയ ചിത്രമാണ് യോദ്ധ. സാഗര്‍ ആംമ്പ്രേയും പുഷ്‍കര്‍ ഓജയുമാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. നായികയായി എത്തിയിരിക്കുന്നത് റാണി ഖന്നയാണ്. സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ യോദ്ധായുടെ ആകെ കളക്ഷൻ്റെ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ്.

യോദ്ധ ആഗോളതലത്തില്‍ ആകെ 19 കോടി രൂപയാണ് നേടിയത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ വമ്പൻ വിജയ ചിത്രമായി യോദ്ധ മാറാനിടയുണ്ട്. ഛായാഗ്രാഹണം ജിഷ്‍ണു ഭട്ടാചര്‍ജീയാണ്. തനിഷ്‍ക് ഭാഗ്‍ചി യോദ്ധയുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു.

ചിത്രത്തിൻ്റെ നിര്‍മ്മാണം ധര്‍മ പ്രൊഡക്ഷൻസാണ്. വിതരണം നിര്‍വഹിച്ചിരിക്കുന്നത് എഎ ഫിലിംസാണ്. ദിഷാ പഠാണിയും പ്രധാന കഥാപാത്രമാകുന്ന ചിത്രത്തില്‍ രോണിത് റോയ്‍യും തനുജ്, സണ്ണി ഹിന്ദുജ, എസ് എം സഹീര്‍, ചിത്തരഞ്‍ജൻ ത്രിപതി, ഫാരിദാ പട്ടേല്‍ മിഖൈലല്‍ യവാള്‍ക്കര്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തിയിരിക്കുന്നു. തിരക്കഥ എഴുതിയിരിക്കുന്നത് സാഗര്‍ ആംബ്രെയാണ്. യോദ്ധ ഒരു ആക്ഷൻ ത്രില്ലര്‍ ചിത്രമായിട്ടാണ് ഒരുക്കിയിരിക്കുന്നത്. സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ പ്രകടനം തന്നെയാണ് ചിത്രത്തിൻ്റെ പ്രധാന ആകര്‍ഷണം. 

Be the first to comment

Leave a Reply

Your email address will not be published.


*