വാട്സ് ആപ്പിൽ വികസിത് ഭാരത് പ്രചാരണത്തിന് സർക്കാരിൻ്റെ കൈയ്യിലുള്ള വിവരം ബിജെപിക്ക് എങ്ങനെ കിട്ടി; സാഗരിക ഘോഷ്

ദില്ലി: നിഷ്പക്ഷമായല്ല തെര‍ഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി സാഗരിക ഘോഷ്. നടപടികള്‍ സുതാര്യമല്ലെങ്കില്‍ സുപ്രീംകോടതിയുടെ മേൽനോട്ടത്തില്‍ പശ്ചിമ ബംഗാളില്‍ തെര‍ഞ്ഞെടുപ്പ് നടത്താനുള്ള നിയമ നടപടി സ്വീകരിക്കും. വികസിത ഭാരത പ്രചാരണത്തിന് ആളുകളുടെ മൊബൈല്‍ നമ്പറുകള്‍ ബിജെപിക്ക് എങ്ങനെ കിട്ടിയെന്നത് അറിയേണ്ടതുണ്ടെന്നും സാഗരിക ഘോഷ് മാധ്യമങ്ങളോട് പറഞ്ഞു.

വാട്സ് ആപ്പിൽ ലഭിക്കുന്ന നരേന്ദ്ര മോദിയുടെ വികസിത് ഭാരത് സന്ദേശത്തിന്‍റെ പേരിലാണ് വിവാദം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ലക്ഷക്കണക്കിന് ആളുകളുടെ മൊബൈല്‍ നമ്പറുകള്‍ ബിജെപിക്ക് കിട്ടി. സർക്കാരിൻ്റെ കൈയ്യിലുള്ള വിവരം എങ്ങനെ ബിജെപിക്ക് കിട്ടിയെന്നാണ് സാഗരിക ഘോഷ് ചോദിക്കുന്നത്.  മൊബൈല്‍ നമ്പറുകള്‍ എവിടെ നിന്ന് ലഭിച്ചുവെന്ന് സർക്കാർ വ്യക്തമാക്കണമെന്നും എത്ര മൊബൈല്‍ നമ്പറുകളിലേക്ക് വാട്സ് ആപ്പ് സന്ദേശം അയച്ചുവെന്ന് വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് ഐടി മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. വാട്സ് ആപ്പ് സന്ദേശത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് തെര‍ഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കി.

Be the first to comment

Leave a Reply

Your email address will not be published.


*