
ഹൈദരാബാദ്: വിവഹാത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് 19 കാരിയെ അമ്മ കൊലപ്പെടുത്തി. ഹൈദരാബാദിലെ ഇബ്രാഹിംപട്ടണത്തെ വസതിയിൽ വച്ചാണ് 19കാരി കൊല്ലപ്പെടുന്നത്. സ്വകാര്യ കോളെജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ തിങ്കളാഴ്ച രാത്രിയാണ് അമ്മ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതെന്ന് സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പറഞ്ഞു.
യുവതിയുടെ അമ്മയും മറ്റ് കുടുംബാംഗങ്ങളും പെൺകുട്ടിയെ ഒരു ബന്ധുവിനെ കൊണ്ട് വിവാഹം കഴിപ്പിക്കാനായിരുന്നു താത്പര്യം എന്നാൽ താൻ മറ്റൊരാളുമായി പ്രണയത്തിലാണെന്നും അയാളെ മാത്രമെ വിവാഹം ചെയ്യൂവെന്നും പെൺകുട്ടി പറഞ്ഞു. തുടർന്ന് തിങ്കളാഴ്ച മകൾ കാമുകനോട് സംസാരിക്കുന്നത് കണ്ടപ്പോൾ അമ്മ പെൺകുട്ടിയുമായി വഴക്കുണ്ടാക്കി.
തുടർന്നുണ്ടായ തർക്കത്തിൽ അമ്മ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും പിന്നീട് ഇത് ആത്മഹത്യയായി ചിത്രീകരിക്കാൻ ശ്രമിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ബോധരഹിതയായ അമ്മ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഇബ്രാഹിംപട്ടണം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്.
Be the first to comment