
ഹൈദരാബാദ്: ആഗസ്റ്റ് 15നാണ് പുഷ്പ 2 റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആന്ധ്രയില്‍ അവസാന ഷെഡ്യൂളിലാണ്. അതേ സമയം ചിത്രത്തിന്റെ അണിയറക്കാര്‍ക്ക് തലവേദനയായി ചിത്രത്തിന്റെ മറ്റൊരു ഷൂട്ടിംഗ് ദൃശ്യവും ചോര്‍ന്നിരിക്കുകയാണ്. നടി രശ്മിക മന്ദാനയുടെ ലുക്കാണ് ഇപ്പോള്‍ പുറത്തായത്. ചിത്രത്തില്‍ അല്ലു അര്‍ജുന്റെ ഭാര്യ ശ്രീ വല്ലി എന്ന റോളിലാണ് രശ്മിക എത്തുന്നത്.
മുൻപ് ചിത്രത്തിന്റെ ചില ഷൂട്ടിംഗ് ദൃശ്യങ്ങള്‍ ചോര്‍ന്നിരുന്നു. അതും അല്ലു അർജുനെ അസ്വസ്ഥനാക്കിയെങ്കിലും പുഷ്പ സെറ്റുകളിൽ നിന്നുള്ള പതിവ് കാഴ്ചകൾ ആരാധകർക്കിടയിൽ വൈറലാണ്. ‘പുഷ്പ 2’ നെ പറ്റിയുള്ള റൂമറുകള്‍ വലിയതോതില്‍ പുറത്തുവരുന്നുണ്ട്.
അല്ലു അർജുനെയും രശ്മികയെയും കൂടാതെ ഫഹദ് ഫാസിൽ, അനസൂയ ഭരദ്വാജ്, സുനിൽ എന്നിവരാണ് പുഷ്പ 2ൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതേ സമയം പുഷ്പ 3 സംബന്ധിച്ച് അല്ലുവിന്റെ ചില സൂചനകള്‍ ആരാധകര്‍ക്കിടയില്‍ വാര്‍ത്തയായിരുന്നു.
Be the first to comment