കോട്ടയം: കോട്ടയത്ത് നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും നാടുകടത്തി. പോലീസിന് തീരാ തലവേദനയായ കടുത്തുരുത്തി മാഞ്ഞൂര്‍ സൗത്ത് സ്വദേശി മണികുഞ്ഞ് എന്നു വിളിക്കുന്ന അജിത്ത് കുമാര്‍, കടുത്തുരുത്തി മുട്ടുചിറ സ്വദേശി അനന്തു പ്രദീപ് എന്നിവരെയാണ് കാപ്പ ചുമത്തി നാടുകടത്തിയത്.
ഇരുവരെയും ഒന്‍പതു മാസത്തേക്കാണ് ജില്ലയിൽ നിന്ന് പുറത്താക്കിയത്. അജിത്ത് കുമാറിന് കടുത്തുരുത്തി, ഏറ്റുമാനൂര്‍ സ്റ്റേഷനുകളില്‍ അടിപിടി, അക്രമം, കൊലപാതകശ്രമം, വിശ്വാസവഞ്ചന, തീവെയ്പ് തുടങ്ങിയ കേസുകളും, അനന്തു പ്രദീപിന് കടുത്തുരുത്തി, കുറവിലങ്ങാട്, തൃശ്ശൂര്‍ ജില്ലയിലെ ആളൂര്‍ സ്റ്റേഷനുകളില്‍ അടിപിടി, അക്രമം, തട്ടിക്കൊണ്ടുപോകല്‍, കൊലപാതകശ്രമം തുടങ്ങിയ ക്രിമിനൽ കേസുകളും നിലവിലുണ്ട്.
Be the first to comment