വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ല എന്ന നിബന്ധന നിയമവിരുദ്ധമെന്ന് ഉപഭോക്തൃ തർക്കപരിഹാര സമിതി

വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ലെന്ന നിബന്ധന വ്യാപാര സ്ഥാപനങ്ങളിലും ബില്ലുകളിലും പ്രദർശിപ്പിക്കുന്നത് 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമം പ്രകാരം നിയമവിരുദ്ധമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര സമിതി. എതിർ കക്ഷിയുടെ ബില്ലുകളിൽനിന്ന് ഈ വ്യവസ്ഥ അടിയന്തിരമായി നീക്കം ചെയ്യണമെന്നും സമിതി നിർദേശിച്ചു.

കൊച്ചിയിലെ സ്വിസ് ടൈം ഹൗസിനെതിരെ എറണാകുളം മുപ്പത്തടം സ്വദേശി സഞ്ജു കുമാർ സമർപ്പിച്ച പരാതിയിലാണ് ഡി ബി ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ചിന്റെ ഉത്തരവ്. “വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ല” എന്ന ബോർഡ് വ്യാപാരസ്ഥാപനങ്ങളിലും ബില്ലുകളിലും പ്രദർശിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ സംസ്ഥാന ജി എസ് ടി വകുപ്പിനും ലീഗൽ മെട്രോളജി വകുപ്പിനും സമിതി നിർദേശം നൽകി.

Be the first to comment

Leave a Reply

Your email address will not be published.


*