
മൂന്നാർ : മൂന്നാറിൻ്റെ കുളിരുതേടിയെത്തുന്ന സഞ്ചരികൾക്ക് കാഴ്ചയുടെ നീല വസന്തം തീർക്കുകയാണ് നീല വാക. പച്ചവിരിച്ചുകിടക്കുന്ന തേയിലക്കാടുകൾക്കിയിൽ നിലവസന്തം തീർക്കുന്ന വാക പൂക്കൾ ഏതൊരു സഞ്ചാരിയുടെയും മനം കവരും. ബ്രിട്ടീഷുകാരുടെ കാലത്ത് മൂന്നാറിലെ തേയിലത്തോട്ടങ്ങളിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് ഇത് നട്ടുപിടിപ്പിച്ചത്. മൂന്നാറിൻ്റെ തേയില മലനിരകളിൽ നീലവസന്തം വിരിച്ച് നിൽക്കുന്ന വാക പൂക്കൾ കണ്ണിനും മനസിനും കുളിർമയേകുന്ന കാഴ്ചയാണ് സമ്മാനിക്കുന്നത് .
പള്ളിവാസൽ മുതൽ ഹെഡ് വർക്സ് അണക്കെട്ടുവരെയുള്ള ഭാഗത്തും,മൂന്നാർ -മറയൂർ റോഡിൽ വാഗുവെരെ ഭാഗത്തുമാണ് ഏറ്റവും അധികം മരങ്ങൾ പൂവിട്ടിട്ടുള്ളത്. റോഡരികിൽ കൂട്ടമായി പൂത്തുലഞ്ഞു നിൽക്കുന്ന നീല വാകമരങ്ങൾ കാണുവാൻ നിരവധി സഞ്ചാരികൾ എത്തുന്നുണ്ട്. മൂന്നാർ ഉദുമൽപ്പേട്ട അന്തർസംസ്ഥാന പാതയിലാണ് നീല വാകകൾ വ്യാപകമായി പൂത്തു നിൽക്കുന്നത്. പച്ചപ്പിന് നടുവിലെ നീല വസന്തം കാഴ്ച്ചക്കേറെ ഭംഗി നൽകുന്നതാണ്.
Be the first to comment