കെജ്‌രിവാളിൻ്റെ അറസ്റ്റിൽ പുതിയ ക്യാമ്പയിനുമായി ആം ആദ്മി പാർട്ടി

ന്യൂഡൽഹി: അരവിന്ദ് കേജ്‌രിവാളിൻ്റെ അറസ്റ്റിൽ പുതിയ ക്യാമ്പയിനുമായി ആം ആദ്മി പാർട്ടി. കെജ്‌രിവാളിൻ്റെ അറസ്റ്റിൽ ‘ജയിലിന് മറുപടി വോട്ടിലൂടെ’ എന്ന ക്യാമ്പയിൻ ലക്ഷ്യം വെക്കുന്നത് ആം ആദ്മി പാർട്ടിയുടെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണം കൂടിയാണ്. ബിജെപിക്ക് ബോണ്ട് നൽകിയ കമ്പനികൾ നികുതിയിലും വെട്ടിപ്പ് നടത്തി എന്ന് സഞ്ജയ് സിംഗ് എം പി ആരോപിച്ചു.

ബിജെപിക്ക്‌ ഇലക്ടറൽ ബോണ്ട് വഴി പണം നൽകിയ കമ്പനികൾ രാജ്യത്തിനു ലഭിക്കേണ്ട നികുതിപ്പണം നൽകാത്തത് സിബിഐയും ഇഡിയും അറിഞ്ഞിരുന്നോ എന്നും സഞ്ജയ് സിംഗ് എം പി ചോദിച്ചു. കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന ഹർജി നിരന്തരം വരുന്നതിൽ ദില്ലി ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. ഹർജിക്കാരന് വലിയ പിഴ ചുമത്തുകയാണ് വേണ്ടതെന്ന് പറഞ്ഞ കോടതി ഹർജി ചീഫ് ജസ്റ്റിസിൻ്റെ ബെഞ്ചിന് കൈമാറി.

Be the first to comment

Leave a Reply

Your email address will not be published.


*